ഫാ.കുര്യാക്കോസ് കാട്ടൂത്തറയെ കൊലപ്പെടുത്തിയതാണെന്ന് സഹോദരന്‍; മൃതദേഹം നാട്ടിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് ആവശ്യം

ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്കിയ വൈദികന് ജലന്ധറില് മരിച്ച സംഭവത്തില് ദുരൂഹതയെന്ന് സഹേദരന്. ഫാ.കുര്യാക്കോസ് കാട്ടൂത്തപറയെ കൊലപ്പെടുത്തിയതാണെന്ന് 100 ശതമാനം ഉറപ്പുണ്ടെന്ന് സഹോദരനായ ജോസ് കാട്ടൂത്തറ പറഞ്ഞു. ജലന്ധര് പോലീസിനെ വിശ്വാസമില്ലെന്നും അവിടത്തെ കമ്മിഷണര് ബിഷപ്പിന്റെ വലംകയ്യാണെന്നും ജോസ് പറഞ്ഞു. മൃതദേഹം കേരളത്തിലെത്തിച്ച് പോസ്റ്റ്മോര്ട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് ജോസ് പരാതി നല്കി.
 | 

ഫാ.കുര്യാക്കോസ് കാട്ടൂത്തറയെ കൊലപ്പെടുത്തിയതാണെന്ന് സഹോദരന്‍; മൃതദേഹം നാട്ടിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് ആവശ്യം

ആലപ്പുഴ: ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്‍കിയ വൈദികന്‍ ജലന്ധറില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് സഹേദരന്‍. ഫാ.കുര്യാക്കോസ് കാട്ടൂത്തപറയെ കൊലപ്പെടുത്തിയതാണെന്ന് 100 ശതമാനം ഉറപ്പുണ്ടെന്ന് സഹോദരനായ ജോസ് കാട്ടൂത്തറ പറഞ്ഞു. ജലന്ധര്‍ പോലീസിനെ വിശ്വാസമില്ലെന്നും അവിടത്തെ കമ്മിഷണര്‍ ബിഷപ്പിന്റെ വലംകയ്യാണെന്നും ജോസ് പറഞ്ഞു. മൃതദേഹം കേരളത്തിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് ജോസ് പരാതി നല്‍കി.

കേസ് ജലന്ധറിലായതിനാല്‍ പരാതി അവിടേക്ക് അയക്കുമെന്ന് എസ്പി അറിയിച്ചു. ഇക്കാര്യത്തില്‍ ഇടപെടണമെന്നു മുഖ്യമന്ത്രിക്കു നിവേദനം നല്‍കുമെന്നും ജോസ് വ്യക്തമാക്കി. ജലന്ധറില്‍ നിന്ന് ഒരു വൈദികനാണ് രാവിലെ പത്തരയ്ക്ക് മരണം അറിയിച്ചത്. ‘കുര്യാക്കോസ് അച്ചന്‍ മരിച്ചു, കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കാം’ എന്നു മാത്രമാണു പറഞ്ഞത്. ബന്ധുക്കള്‍ എത്തുന്നതിനു മുന്‍പു പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ശ്രമിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും ജോസ് ആരോപിക്കുന്നു.

ഫ്രാങ്കോയ്‌ക്കെതിരെ മൊഴി കൊടുത്തതു മുതല്‍ ഫാ.കുര്യാക്കോസിന് പല പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്. സഭയിലെ സീനിയര്‍ വൈദികനായ അദ്ദേഹം താന്‍ ജീവിച്ചിരിക്കില്ലെന്ന് തങ്ങളോട് പറഞ്ഞിട്ടുണ്ട്. ജലന്തറിലെ മുന്‍ ബിഷപ്പിനൊപ്പവും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കന്യാസ്ത്രീകളെ ജലന്തറില്‍ കൊണ്ടുപോയത് അദ്ദേഹമാണ്. അതിനാല്‍ കന്യാസ്ത്രീകള്‍ പരാതികള്‍ പറഞ്ഞിരുന്നത് അദ്ദേഹത്തോടാണ്. ഇതിന്റെയെല്ലാം പക ചിലര്‍ക്ക് അദ്ദേഹത്തോട് ഉണ്ടായിരുന്നുവെന്നും ജോസ് പറഞ്ഞു.

രണ്ടു മൂന്നു വര്‍ഷമായി അദ്ദേഹത്തിനെതിരെ ഭീഷണിയുണ്ട്. വീടിനു നേരെ ആക്രമണമുണ്ടായി. ഇദ്ദേഹത്തിന്റേതാണെന്നു കരുതി മറ്റൊരാളുടെ കാര്‍ തകര്‍ത്തു. ഭീഷണി കാരണം പല സ്ഥലങ്ങളിലായി മാറിത്താമസിക്കുകയായിരുന്നു അദ്ദേഹം. ബിഷപ്പ് ആളുകളെ ഇളക്കി വിട്ടിട്ടുണ്ടെന്നും ജോസ് പറഞ്ഞു.