കാസര്‍കോട്ട് വിഷം കലര്‍ന്ന ഐസ്‌ക്രീം കഴിച്ച് 16 കാരിയുടെ മരണം കൊലപാതകം; സഹോദരന്‍ പിടിയില്‍

കാസര്കോട്: വെള്ളരിക്കുണ്ടില് വിഷം കലര്ന്ന ഐസ്ക്രീം കഴിച്ച് പെണ്കുട്ടി മരിച്ച സംഭവം കൊലപാതകം. വെള്ളരിക്കുണ്ട് ബളാല് അരീങ്കലിലെ ആന്മേരി(16) ആണ് മരിച്ചത്. സംഭവത്തില് അന്മേരിയുടെ സഹോദരന് ആല്ബിനെ പോലീസ് കസ്റ്റഡിയില് എടുത്തു. സഹോദരിയെയും മാതാപിതാക്കളെയും കൊലപ്പെടുത്താനായിരുന്നു ലക്ഷ്യമിട്ടതെന്ന് ഇയാള് പോലീസിനോട് സമ്മതിച്ചു. ഐസ്ക്രീം കഴിച്ച് അവശനിലയിലായ പിതാവ് ബെന്നി ആശുപത്രിയിലാണ്. ഓഗസ്റ്റ് 5നാണ് ആന്മേരി ചെറുപുഴയിലെ ആശുപത്രിയില് മരിച്ചത്. ഒരാഴ്ച മുന്പ് ആന്മേരിയും സഹോദരനും ചേര്ന്നാണ് ഐസ്ക്രീം ഉണ്ടാക്കിയത്. അടുത്ത ദിവസം ഛര്ദ്ദിയും വയറുവേദനയും അനുഭവപ്പെട്ട ആന്മേരിയെ
 | 
കാസര്‍കോട്ട് വിഷം കലര്‍ന്ന ഐസ്‌ക്രീം കഴിച്ച് 16 കാരിയുടെ മരണം കൊലപാതകം; സഹോദരന്‍ പിടിയില്‍

കാസര്‍കോട്: വെള്ളരിക്കുണ്ടില്‍ വിഷം കലര്‍ന്ന ഐസ്‌ക്രീം കഴിച്ച് പെണ്‍കുട്ടി മരിച്ച സംഭവം കൊലപാതകം. വെള്ളരിക്കുണ്ട് ബളാല്‍ അരീങ്കലിലെ ആന്‍മേരി(16) ആണ് മരിച്ചത്. സംഭവത്തില്‍ അന്‍മേരിയുടെ സഹോദരന്‍ ആല്‍ബിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സഹോദരിയെയും മാതാപിതാക്കളെയും കൊലപ്പെടുത്താനായിരുന്നു ലക്ഷ്യമിട്ടതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു.

ഐസ്‌ക്രീം കഴിച്ച് അവശനിലയിലായ പിതാവ് ബെന്നി ആശുപത്രിയിലാണ്. ഓഗസ്റ്റ് 5നാണ് ആന്‍മേരി ചെറുപുഴയിലെ ആശുപത്രിയില്‍ മരിച്ചത്. ഒരാഴ്ച മുന്‍പ് ആന്‍മേരിയും സഹോദരനും ചേര്‍ന്നാണ് ഐസ്‌ക്രീം ഉണ്ടാക്കിയത്. അടുത്ത ദിവസം ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ട ആന്‍മേരിയെ വെള്ളരിക്കുണ്ടിലെ ആശുപത്രിയില്‍ എത്തിച്ചു.

മഞ്ഞപ്പിത്തമാണെന്ന സംശത്തെ തുടര്‍ന്നാണ് അടുത്ത ദിവസം ചെറുപുഴയിലെ ബന്ധുവീട്ടില്‍ എത്തി ആശുപത്രിയില്‍ ചികിത്സ തേടിയത്. പിതാവ് ബെന്നി, മാതാവ് ബെസി എന്നിവരും ആല്‍ബിനും ആശുപത്രിയില്‍ ചികിത്സ തേടി. ബെന്നി ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ആന്‍മേരിയുടെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വിഷം ഉള്ളില്‍ ചെന്നാണ് മരണമെന്ന് സ്ഥിരീകരിച്ചു. ഇതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.