പഠിപ്പിക്കാൻ അദ്ധ്യാപകരില്ല; മോഡിക്ക് സ്വാശ്രയ ദന്തൽ കോളേജിലെ കുട്ടികളുടെ പരാതി

പഠിപ്പിക്കാൻ യോഗ്യരായ അദ്ധ്യാപരില്ല, വേണ്ടത്ര സൗകര്യങ്ങളില്ല, പരാതി പറഞ്ഞാൽ മാനേജ്മെന്റ് ഭീഷണിപ്പെടുത്തുന്നു എന്നിങ്ങനെ നിരവധി കാര്യങ്ങൾ ഉന്നയിച്ച് സ്വാശ്രയ ദന്തൽ കോളേജിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് പരാതിയയച്ചു. എറണാകുളം ജില്ലയിലെ കോതമംഗലം മാർ ബേസിൽ ഡന്റൽ കോളേജിനേക്കുറിച്ചാണ് പരാതികൾ ഉയരുന്നത്. ദന്തൽ കൊൺസിൽ ഓഫ് ഇന്ത്യക്ക് പരാതിയുടെ കോപ്പി അയച്ചിട്ടുണ്ട്.
 | 
പഠിപ്പിക്കാൻ അദ്ധ്യാപകരില്ല; മോഡിക്ക് സ്വാശ്രയ ദന്തൽ കോളേജിലെ കുട്ടികളുടെ പരാതി

 

 കോതമംഗലം: പഠിപ്പിക്കാൻ യോഗ്യരായ അദ്ധ്യാപരില്ല, വേണ്ടത്ര സൗകര്യങ്ങളില്ല, പരാതി പറഞ്ഞാൽ മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തുന്നു എന്നിങ്ങനെ നിരവധി കാര്യങ്ങൾ ഉന്നയിച്ച് സ്വാശ്രയ ദന്തൽ കോളേജിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് പരാതിയയച്ചു. എറണാകുളം ജില്ലയിലെ കോതമംഗലം മാർ ബസേലിയോസ്‌ ഡന്റൽ കോളേജിനേക്കുറിച്ചാണ് പരാതികൾ ഉയരുന്നത്. ദന്തൽ കൊൺസിൽ ഓഫ് ഇന്ത്യക്ക് പരാതിയുടെ കോപ്പി അയച്ചിട്ടുണ്ട്.

മാർ ബസേലിയോസ്‌ ദന്തൽ കോളേജിൽ ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നേടിയ വിദ്യാർത്ഥികളാണ് യോഗ്യരായ അദ്ധ്യാപകരില്ലാത്തതിനാൽ വിഷമിക്കുന്നത്. ചില വിഭാഗങ്ങളിൽ വകുപ്പ് മേധാവികൾ പോലുമില്ലാതെയാണ് കോളേജ് പ്രവർത്തിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. പി.ജി വിദ്യാർത്ഥികളെ പഠിപ്പിക്കാൻ യോഗ്യതയുള്ളവരെയല്ല വകുപ്പ് മേധാവികളായി നിയോഗിച്ചിട്ടുള്ളത്. ചില വിഷയങ്ങൾ പഠിക്കാൻ ഇത്തരം അദ്ധ്യാപകർ പുറത്തുള്ള ആശുപത്രികളിൽ പോകണമെന്ന് നിർദ്ദേശിക്കുകയാണ്. ലക്ഷങ്ങൾ തലവരിയിനത്തിലും ഫീസ് ഇനത്തിലും നൽകിയ ശേഷം വേറെ പണം നൽകി പുറത്തു പോയി പഠിക്കേണ്ട അവസ്ഥയിലാണ് വിദ്യാർത്ഥികളെന്നും പരാതിയിൽ പറയുന്നു.

പരിശീലനം സിദ്ധിച്ച അദ്ധ്യാപകർ ഇല്ലാത്തതിനാൽ ദന്തൽ കോളേജിൽ ചികിത്സക്കെത്തുന്ന രോഗികൾക്ക് അണുബാധയേൽക്കുന്നത് തുടർക്കഥയാണിവിടെ. ഇത്തരം രോഗികളുടെ ഫയൽ ഉൾപ്പെടെ മാനേജ്‌മെന്റ് നശിപ്പിക്കുന്നതായും പരാതി സൂചിപ്പിക്കുന്നു. കോളേജിൽ ഉണ്ടായിരുന്ന ഒരു മുതിർന്ന അദ്ധ്യാപൻ അടുത്തിടെ ജോലിയിൽ നിന്നും പിരിഞ്ഞു. മാനേജ്‌മെന്റിന്റെ തെറ്റായ നടപടികളാണ് അദ്ദേഹത്തിന്റെ രാജിയിൽ കലാശിച്ചത്. അതോടെ പ്രതിസന്ധി രൂക്ഷമായതായും രക്ഷിതാക്കൾ പ്രധാനമന്ത്രിക്ക് അയച്ച പരാതിയിൽ പറയുന്നുണ്ട്. മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവർക്കും പരാതി നൽകിയിട്ടുണ്ട്.

പഠിപ്പിക്കാൻ അദ്ധ്യാപകരില്ല; മോഡിക്ക് സ്വാശ്രയ ദന്തൽ കോളേജിലെ കുട്ടികളുടെ പരാതി പഠിപ്പിക്കാൻ അദ്ധ്യാപകരില്ല; മോഡിക്ക് സ്വാശ്രയ ദന്തൽ കോളേജിലെ കുട്ടികളുടെ പരാതി പഠിപ്പിക്കാൻ അദ്ധ്യാപകരില്ല; മോഡിക്ക് സ്വാശ്രയ ദന്തൽ കോളേജിലെ കുട്ടികളുടെ പരാതി