ശബരിമല സ്ത്രീ പ്രവേശനം; ചര്‍ച്ച പരാജയമെന്ന് പന്തളം മുന്‍ രാജകുടുംബം

ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച കോടതി വിധിയുടെ പശ്ചാത്തലത്തില് തന്ത്രി കുടുംബാഗങ്ങളും പന്തളം മുന് രാജകുടുംബവുമായി നടത്തിയ ചര്ച്ച പരാജയം. യോഗത്തില് നിന്ന് തങ്ങള് ഇറങ്ങിപ്പോരുകയായിരുന്നുവെന്ന് മുന് രാജകുടുംബാംഗം ശശികുമാര വര്മ്മ പ്രതികരിച്ചു. ദേവസ്വം ബോര്ഡിന്റെ നിലപാട് തൃപ്തികരമല്ല. ഭക്തരുടെ വികാരം മാനിക്കാന് അവര് തയ്യാറായില്ലെന്നും ശശികുമാര വര്മ്മ പറഞ്ഞു. എന്നാല് ചര്ച്ച മുന്നോട്ട് കൊണ്ടുപോകാനാണ് തങ്ങള് ശ്രമിക്കുകയെന്ന് ദേവസ്വം ബോര്ഡ് പ്രതികരിച്ചു. കോടതി അവധിയായതിനാല് നിലവില് റിവ്യു ഹര്ജി നല്കാനാവില്ലെന്നും ബോര്ഡ് പ്രസിഡന്റ് എ. പദ്മകുമാര് പ്രതികരിച്ചു.
 | 

ശബരിമല സ്ത്രീ പ്രവേശനം; ചര്‍ച്ച പരാജയമെന്ന് പന്തളം മുന്‍ രാജകുടുംബം

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തന്ത്രി കുടുംബാഗങ്ങളും പന്തളം മുന്‍ രാജകുടുംബവുമായി നടത്തിയ ചര്‍ച്ച പരാജയം. യോഗത്തില്‍ നിന്ന് തങ്ങള്‍ ഇറങ്ങിപ്പോരുകയായിരുന്നുവെന്ന് മുന്‍ രാജകുടുംബാംഗം ശശികുമാര വര്‍മ്മ പ്രതികരിച്ചു. ദേവസ്വം ബോര്‍ഡിന്റെ നിലപാട് തൃപ്തികരമല്ല. ഭക്തരുടെ വികാരം മാനിക്കാന്‍ അവര്‍ തയ്യാറായില്ലെന്നും ശശികുമാര വര്‍മ്മ പറഞ്ഞു. എന്നാല്‍ ചര്‍ച്ച മുന്നോട്ട് കൊണ്ടുപോകാനാണ് തങ്ങള്‍ ശ്രമിക്കുകയെന്ന് ദേവസ്വം ബോര്‍ഡ് പ്രതികരിച്ചു. കോടതി അവധിയായതിനാല്‍ നിലവില്‍ റിവ്യു ഹര്‍ജി നല്‍കാനാവില്ലെന്നും ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ പ്രതികരിച്ചു.

അതേസമയം പമ്പയിലേക്കു പോകുന്ന വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി അതിക്രമിച്ചു കയറി ഒരു സംഘം പരിശോധന നടത്തുന്നത് തുടരുകയാണ്. കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ വാഹനങ്ങളും ഉള്‍പ്പെടെയുള്ള ഇവര്‍ തടഞ്ഞുനിര്‍ത്തി പരിശോധന നടത്തുന്നുണ്ട്. റിപ്പോര്‍ട്ടിംഗിനെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകരെയും സംഘം തടഞ്ഞു.

പമ്പയിലേക്കു പോകുകയായിരുന്ന ജേര്‍ണലിസം വിദ്യാര്‍ത്ഥികളെയും സംഘം തടഞ്ഞു. സ്ത്രീകള്‍ ഉള്‍പ്പെടുന്ന സംഘമാണ് അനധികൃതമായി വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തുന്നത്. പ്രദേശത്ത് പോലീസിനെ വിന്യസിച്ചിട്ടില്ല. നേരത്തെ മറ്റൊരു മാധ്യമപ്രവര്‍ത്തകയും പ്രതിഷേധക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് തിരികെ പോയിരുന്നു.