ശബരിമല; ദേവസ്വം ബോര്‍ഡിന്റെ സാവകാശ ഹര്‍ജി തിങ്കളാഴ്ച

ശബരിമല വിധി നടപ്പാക്കുന്നതിന് സാവകാശം തേടി ദേവസ്വം ബോര്ഡ് സുപ്രീം കോടതിയില് തിങ്കളാഴ്ച ഹര്ജി സമര്പ്പിക്കും. ഹര്ജി ഫയല് ചെയ്യാനുള്ള എല്ലാ നടപടികളും പൂര്ത്തിയായതായി ദേവസ്വം ബോര്ഡ് അറിയിച്ചു. ഹര്ജി നല്കുന്നതിനു മുമ്പ് ദേവസ്വം ബോര്ഡ് പ്രസിഡന്റ് എ.പദ്മകുമാര് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.
 | 
ശബരിമല; ദേവസ്വം ബോര്‍ഡിന്റെ സാവകാശ ഹര്‍ജി തിങ്കളാഴ്ച

തിരുവനന്തപുരം: ശബരിമല വിധി നടപ്പാക്കുന്നതിന് സാവകാശം തേടി ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ തിങ്കളാഴ്ച ഹര്‍ജി സമര്‍പ്പിക്കും. ഹര്‍ജി ഫയല്‍ ചെയ്യാനുള്ള എല്ലാ നടപടികളും പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഹര്‍ജി നല്‍കുന്നതിനു മുമ്പ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

കഴിഞ്ഞ ദിവസം നടന്ന യോഗത്തിലാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. ഹര്‍ജിയില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചേക്കില്ലെന്നാണ് വിവരം. പ്രളയത്തില്‍ പമ്പയിലുണ്ടായ നാശം, കൂടുതല്‍ ആളുകള്‍ക്കായി അടിസ്ഥാന സൗകര്യമൊരുക്കാനുള്ള പ്രയാസങ്ങള്‍, പ്രളയം കഴിഞ്ഞ് ഒരുക്കാനായത് പരിമിത സൗകര്യങ്ങള്‍ മാത്രമാണെന്നതിന്റെ വിശദാംശങ്ങള്‍, യുവതികള്‍ വന്നാല്‍ പ്രത്യേക സൗകര്യങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ തുടങ്ങിയവയായിരിക്കും ചൂണ്ടിക്കാണിക്കുക.

ബോര്‍ഡിനുവേണ്ടി ചന്ദ്ര ഉദയ് സിങ് കോടതിയില്‍ ഹാജരാകും. വിഷയം തന്ത്രിമാര്‍, പന്തളം കൊട്ടാരം, മുഖ്യമന്ത്രി എന്നിവരുമായി പല ഘട്ടങ്ങളിലായി സംസാരിച്ചിരുന്നുവെന്നും ഇതിനുശേഷമാണ് തീരുമാനമെടുത്തതെന്നും ദേവസ്വം പ്രസിഡന്റ് എ.പദ്മകുമാര്‍ പറഞ്ഞു.