റിവ്യൂ ഹര്‍ജിയില്‍ നാളെ തീരുമാനം; വീണ്ടും സമവായത്തിന് ദേവസ്വം ബോര്‍ഡ്

സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്ജി നല്കുന്നത് സംബന്ധിച്ച് നാളെ തീരുമാനം എടുക്കുമെന്ന് ദേവസ്വം ബോര്ഡ് പ്രസിഡന്റ് എ.പദ്മകുമാര്. ശബരിമലയില് പ്രശ്നപരിഹാരത്തിന് വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നും പദ്മകുമാര് പറഞ്ഞു. പ്രശ്നത്തിന് പരിഹാരമാര്ഗ്ഗങ്ങള് നിര്ദേശിച്ചാല് പരിഗണിക്കുമെന്നും ഒരു പ്രശ്നവും ഉണ്ടാകരുതെന്നാണ് ബോര്ഡിന്റെ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.
 | 

റിവ്യൂ ഹര്‍ജിയില്‍ നാളെ തീരുമാനം; വീണ്ടും സമവായത്തിന് ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നത് സംബന്ധിച്ച് നാളെ തീരുമാനം എടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍. ശബരിമലയില്‍ പ്രശ്‌നപരിഹാരത്തിന് വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നും പദ്മകുമാര്‍ പറഞ്ഞു. പ്രശ്‌നത്തിന് പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദേശിച്ചാല്‍ പരിഗണിക്കുമെന്നും ഒരു പ്രശ്‌നവും ഉണ്ടാകരുതെന്നാണ് ബോര്‍ഡിന്റെ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്ന വിഷയത്തില്‍ ഹിന്ദുത്വ സംഘടനകളും മറ്റും പ്രതിഷേധിക്കുകയും നിലയ്ക്കലും പമ്പയിലും അക്രമ സംഭവങ്ങള്‍ അരങ്ങേറുകയും ചെയ്ത സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡ് സമവായ നീക്കവുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പന്തളം മുന്‍ രാജകുടുംബവും തന്ത്രി കുടുംബവുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു.