”ആ പേജ് എന്റേതല്ല”; ദേവികുളം സബ്കളക്ടര്‍ എന്ന പേരിലുള്ള പേജ് തന്റേതല്ലെന്ന് ശ്രീറാം വെങ്കിട്ടരാമന്‍

ദേവികുളം സബ്കളക്ടര് എന്ന പേരിലുള്ള ഫേസ്ബുക്ക് പേജ് തന്റേതല്ലെന്ന് സബ്കളക്ടര് ശ്രീറാം വെങ്കിട്ടരാമന്. ഈ പേജ് നിര്മിച്ചതും അതില് വരുന്ന കാര്യങ്ങളും തന്റെ അറിവോടെയും സമ്മതപ്രകാരവുമല്ല. തന്റെ അഭിപ്രായങ്ങളുമല്ല അതില് പ്രസിദ്ധീകരിക്കുന്നത്. തന്റെ ഔദ്യോഗിക പദവിയുടെ പേരില് പേജ് തുടങ്ങാന് വേറെ ആര്ക്കും അനുവാദം കൊടുത്തിട്ടില്ലെന്നും ശ്രീറാം വെങ്കിട്ടരാമന് ഫേസ്ബുക്ക് പോസ്റ്റില് വ്യക്തമാക്കുന്നു.
 | 

”ആ പേജ് എന്റേതല്ല”; ദേവികുളം സബ്കളക്ടര്‍ എന്ന പേരിലുള്ള പേജ് തന്റേതല്ലെന്ന് ശ്രീറാം വെങ്കിട്ടരാമന്‍

ദേവികുളം സബ്കളക്ടര്‍ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജ് തന്റേതല്ലെന്ന് സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍. ഈ പേജ് നിര്‍മിച്ചതും അതില്‍ വരുന്ന കാര്യങ്ങളും തന്റെ അറിവോടെയും സമ്മതപ്രകാരവുമല്ല. തന്റെ അഭിപ്രായങ്ങളുമല്ല അതില്‍ പ്രസിദ്ധീകരിക്കുന്നത്. തന്റെ ഔദ്യോഗിക പദവിയുടെ പേരില്‍ പേജ് തുടങ്ങാന്‍ വേറെ ആര്‍ക്കും അനുവാദം കൊടുത്തിട്ടില്ലെന്നും ശ്രീറാം വെങ്കിട്ടരാമന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

ഈ പേജ് മൂലം തന്റെ സുഹൃത്തുക്കള്‍ അടക്കം പലരും തെറ്റിദ്ധരിക്കപ്പെട്ടതില്‍ ഖേദമുണ്ട്. ഫാന്‍ പേജ് എന്ന് വിശേഷിപ്പിക്കുന്ന ഈ പേജിന്റെ ഉടമസ്ഥനോട് പേജിന്റെ പേര് മാറ്റാന്‍ അഭ്യര്‍ത്ഥിക്കുന്നതായും പോസ്റ്റില്‍ സബ്കളക്ടര്‍ വ്യക്തമാക്കുന്നു. മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചതു മുതല്‍ വരുന്ന വാര്‍ത്തകളും മറ്റും ഷെയര്‍ ചെയ്തിരുന്ന ഈ പേജ് സര്‍ക്കാരിനെതിരെ എതിരാളികള്‍ ആയുധമാക്കിയിരുന്നു.