ജയരാജന് സീറ്റ് നല്‍കാത്തതിന് രാജി; ധീരജ് കുമാറിനെ സിപിഎം പുറത്താക്കി; നടപടി അമ്പാടിമുക്ക് സഖാവിനെതിരെ

പി.ജയരാജന് സ്ഥാനാര്ത്ഥിത്വം നല്കാത്തതില് പ്രതിഷേധിച്ച് സ്പോര്ട്സ് കൗണ്സില് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച ധീരജ് കുമാറിനെ സിപിഎം പുറത്താക്കി.
 | 
ജയരാജന് സീറ്റ് നല്‍കാത്തതിന് രാജി; ധീരജ് കുമാറിനെ സിപിഎം പുറത്താക്കി; നടപടി അമ്പാടിമുക്ക് സഖാവിനെതിരെ

കണ്ണൂര്‍: പി.ജയരാജന് സ്ഥാനാര്‍ത്ഥിത്വം നല്‍കാത്തതില്‍ പ്രതിഷേധിച്ച് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച ധീരജ് കുമാറിനെ സിപിഎം പുറത്താക്കി. അച്ചടക്കലംഘനത്തിനാണ് നടപടി. പള്ളിക്കുന്ന് ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ ചെട്ടിപ്പീടിക ബ്രാഞ്ച് അംഗമായിരുന്നു. പാര്‍ട്ടിയുടെ യശസ്സിന് കളങ്കം വരുത്തുന്ന വിധത്തില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് നടപടിയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അറിയിച്ചു.

2014ല്‍ ബിജെപിയില്‍ നിന്ന് പുറത്തു വന്ന് സിപിഎമ്മില്‍ ചേര്‍ന്ന അമ്പാടിമുക്ക് സഖാക്കളില്‍ ഒരാളാണ് ധീരജ് കുമാര്‍. ബിജെപി ശക്തികേന്ദ്രമായിരുന്ന അമ്പാടിമുക്കില്‍ നിന്ന് 50ലേറെ ബിജെപിക്കാരാണ് സിപിഎമ്മില്‍ ചേര്‍ന്നത്. ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജനാണ് ഇവരെ സിപിഎമ്മില്‍ എത്തിച്ചത്.

പിന്നീട് പി.ജയരാജന്റെ അനുയായി ആയിരുന്ന ധീരജ് കുമാര്‍ ജയരാജന് സീറ്റ് ലഭിക്കാത്തതിലുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുകയായിരുന്നു. ജില്ലയിലെ ജനകീയനായ നേതാവിനെ ഒതുക്കുന്ന നിലപാട് അംഗീകരിക്കാന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും വ്യക്തമാക്കിയിരുന്നു.