ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി; ജാമ്യ വ്യവസ്ഥയില്‍ ഹൈക്കോടതിയുടെ ഇളവ്

ദിലീപിന് ജാമ്യവ്യവസ്ഥയില് ഇളവ് നല്കി ഹൈക്കോടതി. ദുബായ് യാത്രക്ക് കോടതി അനുമതി നല്കി. നാല് ദിവസത്തേക്കാണ് ഇളവ്. തന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് റെസ്റ്റോറന്റിന്റെ ദുബായ് ശാഖ ഉദ്ഘാടനത്തിനു പോകാന് പാസ്പോര്ട്ട് വിട്ടുനല്കണമെന്ന് ദിലീപ് അഭ്യര്ത്ഥിച്ചിരുന്നു.
 | 

ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി; ജാമ്യ വ്യവസ്ഥയില്‍ ഹൈക്കോടതിയുടെ ഇളവ്

കൊച്ചി: ദിലീപിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കി ഹൈക്കോടതി. ദുബായ് യാത്രക്ക് കോടതി അനുമതി നല്‍കി. നാല് ദിവസത്തേക്കാണ് ഇളവ്. തന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് റെസ്റ്റോറന്റിന്റെ ദുബായ് ശാഖ ഉദ്ഘാടനത്തിനു പോകാന്‍ പാസ്‌പോര്‍ട്ട് വിട്ടുനല്‍കണമെന്ന് ദിലീപ് അഭ്യര്‍ത്ഥിച്ചിരുന്നു.

ആറ് ദിവസത്തേക്ക് പാസ്‌പോര്‍ട്ട് വിട്ടു നല്‍കാന്‍ കോടതി ഉത്തരവിട്ടു. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. പാസ്‌പോര്‍ട്ട് നല്‍കിയാല്‍ ദിലീപ് വിദേശത്ത് നിന്ന് സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് അന്വേഷണ സംഘത്തിവെ ഉദ്യോഗസ്ഥനായ സിഐ ബൈജു പൗലോസ് കോടതിയെ അറിയിച്ചു.

ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പോലീസ് പറഞ്ഞിരുന്നു. പള്‍സര്‍ സുനിക്കൊപ്പം ജയിലിലുണ്ടായിരുന്ന തടവുകാരന്‍ ചാര്‍ലി മൊഴി നല്‍കാന്‍ വിസമ്മതിച്ചതും കാവ്യ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരന്‍ മൊഴി മാറ്റിയതും ദിലീപിന്റെ സ്വാധീനത്തിലാണെന്ന വാദമാണ് പോലീസ് ഉന്നയിച്ചത്. ഇത് കോടതി അംഗീകരിച്ചില്ല