ദിലീപിന്റെ ജാമ്യാപേക്ഷ മാറ്റി; പ്രോസിക്യൂഷന്‍ വാദം നാളെ തുടരും

നടിയെ ആക്രമിച്ച കേസില് ദിലീപ് നല്കിയ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി. പ്രതിഭാഗത്തിന്റെ വാദം കഴിഞ്ഞെങ്കിലും പ്രോസിക്യൂഷന് വാദം പൂര്ത്തിയാകാത്തതിനാലാണ് കേസ് മാറ്റിയത്. ബുധനാഴ്ച പ്രോസിക്യൂഷന് വാദം തുടരും. വിധി നാളെത്തന്നെ ഉണ്ടാകുമെന്നാണ് സൂചന.
 | 

ദിലീപിന്റെ ജാമ്യാപേക്ഷ മാറ്റി; പ്രോസിക്യൂഷന്‍ വാദം നാളെ തുടരും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നല്‍കിയ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി. പ്രതിഭാഗത്തിന്റെ വാദം കഴിഞ്ഞെങ്കിലും പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയാകാത്തതിനാലാണ് കേസ് മാറ്റിയത്. ബുധനാഴ്ച പ്രോസിക്യൂഷന്‍ വാദം തുടരും. വിധി നാളെത്തന്നെ ഉണ്ടാകുമെന്നാണ് സൂചന.

പുതിയ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് തെളിവുകള്‍ കൃത്രിമമായി സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. അതുകൊണ്ട് സോപാധിക ജാമ്യം അനുവദിക്കണമെന്നായിരുന്നു ആവശ്യം. അതേ സമയം പ്രോസിക്യൂഷന്‍ കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.

ദിലീപിന് ജാമ്യം നല്‍കരുതെന്നും അത് കേസന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. നാളെയും പ്രോസിക്യൂഷന്‍ വാദം തുടരും. കഴിഞ്ഞയാഴ്ച അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യഹര്‍ജി തള്ളിയിരുന്നു.

അതിനു പിന്നാലെയാണ് മൂന്നാമത്തെ ജാമ്യ ഹര്‍ജിയുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ മുമ്പ് ജാമ്യം നിഷേധിച്ച അതേ സാഹചര്യം തന്നെയാണ് നിലവിലുള്ളതെന്ന് പറഞ്ഞ കോടതി വീണ്ടും എന്തിനാണ് അതേ ആവശ്യവുമായി എത്തിയതെന്ന് ചോദിച്ചിരുന്നു.