നടിയെ ആക്രമിച്ച കേസ്; വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റരുതെന്ന് ദീലിപ് ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച കേസിലെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റരുതെന്ന് ദിലീപ്. ഹൈക്കോടതിയില് നല്കിയ ഹര്ജിയിലാണ് ഈ ആവശ്യം ദിലീപ് ഉന്നയിച്ചിരിക്കുന്നത്. വിചാരണ എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതിയില് നിന്ന് മാറ്റണമെന്നു കാട്ടി നടി നല്കിയ ഹര്ജിയില് കക്ഷിചേരാനുള്ള അപേക്ഷയാണ് ദിലീപ് നല്കിയിരിക്കുന്നത്.
 | 
നടിയെ ആക്രമിച്ച കേസ്; വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റരുതെന്ന് ദീലിപ് ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റരുതെന്ന് ദിലീപ്. ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഈ ആവശ്യം ദിലീപ് ഉന്നയിച്ചിരിക്കുന്നത്. വിചാരണ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് മാറ്റണമെന്നു കാട്ടി നടി നല്‍കിയ ഹര്‍ജിയില്‍ കക്ഷിചേരാനുള്ള അപേക്ഷയാണ് ദിലീപ് നല്‍കിയിരിക്കുന്നത്.

സ്ത്രീകളുമായി ബന്ധപ്പെട്ട നൂറുകണക്കിന് കേസുകള്‍ സംസ്ഥാനത്ത് വേറെയുമുണ്ട്. നടിക്ക് എന്തിനാണ് പ്രത്യേക പരിഗണന നല്‍കുന്നതെന്ന് ദിലീപ് ചോദിച്ചു. എന്നാല്‍ നിയമപരമായ അവകാശമാണ് നടി ചോദിച്ചിരിക്കുന്നതെന്നും അതിന് നിയമം അനുവാദം നല്‍കുന്നുണ്ടെന്നും കോടതി ദിലീപിനെ അറിയിച്ചു. കേസില്‍ വിചാരണ എറണാകുളത്തിന് പുറത്തേക്ക് മാറ്റണമെന്നും വനിതാ ജഡ്ജിയുടെ മേല്‍നോട്ടത്തിലായിരിക്കണം വിചാരണയെന്നുമാണ് നടി ആവശ്യപ്പെട്ടത്.

ദിലീപിന്റെ നീക്കം വിചാരണ വൈകിപ്പിക്കാനാണെന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തു. നടി ഉന്നയിച്ച ആവശ്യത്തില്‍ സര്‍ക്കാര്‍ നിലപാട് കോടതി നേരത്തേ തേടിയിരുന്നു. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിശ്ചിത യോഗ്യതയുള്ള വനിതാ ജഡ്ജിമാരില്ലെന്നായിരുന്നു സര്‍ക്കാര്‍ മറുപടി നല്‍കിയത്.