നടി ആക്രമണ കേസില്‍ ജഡ്ജിയെ മാറ്റണമെന്ന സര്‍ക്കാര്‍ ഹര്‍ജിക്കെതിരെ ദിലീപ്; സുപ്രീം കോടതിയെ സമീപിച്ചു

ന്യൂഡല്ഹി: നടി ആക്രമണ കേസില് ജഡ്ജിയെ മാറ്റണമെന്ന സംസ്ഥാന സര്ക്കാര് ഹര്ജിക്കെതിരെ പ്രതി ദിലീപ്. സര്ക്കാര് നല്കിയിരിക്കുന്ന ഹര്ജിയില് വിധി പറയുന്നതിന് മുന്പ് തന്റെ വാദം കേള്ക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില് തടസ ഹര്ജി സമര്പ്പിച്ചു. കേസിന്റെ വിചാരണ അന്തിമ ഘട്ടത്തില് എത്തിനില്ക്കുന്ന സാഹചര്യത്തില് ജഡ്ജിയെ മാറ്റരുതെന്നായിരിക്കും ദിലീപ് സുപ്രീം കോടതിയില് ആവശ്യപ്പെട്ടേക്കും. കഴിഞ്ഞ ആഴ്ച്ചയാണ് നടിയെ ആക്രമിച്ച കേസില് ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്ക്കാര് സുപ്രീം കോടതിയെ സമീപിച്ചത്. നടി മഞ്ജു വാര്യരുടെ മൊഴി
 | 
നടി ആക്രമണ കേസില്‍ ജഡ്ജിയെ മാറ്റണമെന്ന സര്‍ക്കാര്‍ ഹര്‍ജിക്കെതിരെ ദിലീപ്; സുപ്രീം കോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി: നടി ആക്രമണ കേസില്‍ ജഡ്ജിയെ മാറ്റണമെന്ന സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിക്കെതിരെ പ്രതി ദിലീപ്. സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ വിധി പറയുന്നതിന് മുന്‍പ് തന്റെ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍ തടസ ഹര്‍ജി സമര്‍പ്പിച്ചു. കേസിന്റെ വിചാരണ അന്തിമ ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ ജഡ്ജിയെ മാറ്റരുതെന്നായിരിക്കും ദിലീപ് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടേക്കും.

കഴിഞ്ഞ ആഴ്ച്ചയാണ് നടിയെ ആക്രമിച്ച കേസില്‍ ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. നടി മഞ്ജു വാര്യരുടെ മൊഴി മാറ്റി പറയാന്‍ ദിലീപ് മകള്‍ വഴി ശ്രമം നടത്തിയതായി അറിയിച്ചിട്ടും കോടതി ഇക്കാര്യം രേഖപ്പെടുത്തിയില്ല. ആക്രമിക്കപ്പെട്ട നടിയെ അഭിഭാഷകരുടെ സാന്നിദ്ധ്യത്തില്‍ മണിക്കൂറുകളോളം ക്രോസ് വിസ്താരം നടത്തിയെന്നത് രഹസ്യ വിചാരണയുടെ അന്തസത്ത ഇല്ലാതാക്കുന്നതാണ്. തുടങ്ങിയ ആരോപണങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്.

സര്‍ക്കാരിന്റെ ആരോപണങ്ങള്‍ സുപ്രീം കോടതി അംഗീകരിച്ചാല്‍ വിചാരണ കോടതി മാറ്റുന്നതിന് അനുകൂലമായ വിധിയുണ്ടാകും. എന്നാല്‍ ഹര്‍ജിയില്‍ വിധി പറയുന്നതിന് മുന്‍പ് തന്റെ വാദം കേള്‍ക്കണമെന്ന് ദിലീപ് നല്‍കിയ തടസ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.