ന്യൂസ് 18 തൊഴില്‍ പ്രശ്നത്തില്‍ പ്രതിയായ സീനിയര്‍ ജേണലിസ്റ്റ് ദിലീപ്കുമാര്‍ ആത്മഹത്യക്ക് ശ്രമിച്ചു

മുതിര്ന്ന മാധ്യമപ്രവര്ത്തകനും ന്യൂസ് 18 കേരള ചാനലില് ഔട്ട്പുട്ട് എഡിറ്ററുമായ ബി ദിലീപ് കുമാര് ആത്മഹത്യക്ക് ശ്രമിച്ചു. കട്ടപ്പനയില് ആര്കെ ലോഡ്ജില് തൂങ്ങിമരിക്കാന് ശ്രമിച്ച നിലയിലാണ് ദിലീപ് കുമാറിനെ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള് അദ്ദേഹത്തെ കട്ടപ്പന സെന്റ് ജോണ്സ് ആശുപത്രിയില് എത്തിച്ചു. ചാനലിലെ തൊഴില് പ്രശ്നത്തില് പ്രതി ചേര്ക്കപ്പെട്ട ശേഷം സോഷ്യല് മാധ്യമങ്ങളില് നിന്നും അകന്ന് നില്ക്കുകയായിരുന്നു ദിലീപ്.
 | 

ന്യൂസ് 18 തൊഴില്‍ പ്രശ്നത്തില്‍ പ്രതിയായ സീനിയര്‍ ജേണലിസ്റ്റ് ദിലീപ്കുമാര്‍ ആത്മഹത്യക്ക് ശ്രമിച്ചു

ഇടുക്കി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ന്യൂസ് 18 കേരള ചാനലില്‍ ഔട്ട്പുട്ട് എഡിറ്ററുമായ ബി ദിലീപ് കുമാര്‍ ആത്മഹത്യക്ക് ശ്രമിച്ചു. കട്ടപ്പനയില്‍ ആര്‍കെ ലോഡ്ജില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച നിലയിലാണ് ദിലീപ് കുമാറിനെ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ അദ്ദേഹത്തെ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ എത്തിച്ചു. ചാനലിലെ തൊഴില്‍ പ്രശ്നത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട ശേഷം സോഷ്യല്‍ മാധ്യമങ്ങളില്‍ നിന്നും അകന്ന് നില്‍ക്കുകയായിരുന്നു ദിലീപ്.

കഴിഞ്ഞ ദിവസം ഓഫീസില്‍ നടന്ന ഓണാഘോഷ പരിപാടികളുടെ ഫോട്ടോകള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് തിരിച്ചുവരാന്‍ ദിലീപ് ശ്രമിച്ചത്. ഈ ഫോട്ടോകള്‍ക്ക് താഴെ പീഡനവീരന്‍, ദളിത് പീഡകന്‍ എന്നെല്ലാം വിളിച്ചുകൊണ്ടുള്ള കമന്റുകള്‍ വന്നിരുന്നു. ഇതില്‍ ദിലീപ് അസ്വസ്ഥനായിരുന്നു എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

ഇന്ന് രാവിലെയായിരുന്നു ആത്മഹത്യാശ്രമം ഉണ്ടായത്. നാല് മണിയോടെ ഹോട്ടലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയാണ് ദിലീപ് കുമാര്‍ മുറിയെടുത്തത്. ആറേമുക്കാലോടെ സുഹൃത്തുക്കള്‍ ചായകുടിക്കാന്‍ പുറത്തുപോയ സമയത്തായിരുന്നു ആത്മഹത്യക്ക് ശ്രമിച്ചത്. സുഹൃത്തുക്കള്‍ തിരികെ വരുമ്പോള്‍ മുറി അകത്തു നിന്ന് പൂട്ടിയിരുന്നു. പിന്നീട് ജീവനക്കാരുടെ സഹായത്തോടെ വാതില്‍ പൊളിച്ച് സുഹൃത്തുക്കള്‍ അകത്തു കടക്കുകയായിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്നാണ് വിവരം. തലയ്ക്കും നട്ടെല്ലിനും കാര്യമായ പരിക്കേറ്റിട്ടില്ലാത്തതിനാല്‍ അപകട നില തരണം ചെയ്യുമെന്നാണ് പ്രതീക്ഷ. എന്നാല്‍ കൂടുതല്‍ വിദഗ്ദ്ധ ചികിത്സക്കായി എറണാകുളത്തേക്ക് കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ വിജയിച്ചിട്ടില്ല. തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തിന് തടസം നേരിട്ടതു മൂലം മൂന്ന് തവണ അദ്ദേഹത്തിന് അപസ്മാരം ഉണ്ടായി. ഇതാണ് മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിന് പ്രധാന തടസമാകുന്നത്.

സൂര്യ ടിവിയില്‍ നിന്ന് ഇന്ത്യാവിഷനിലെത്തിയ ദിലീപ് കുമാര്‍ ദീര്‍ഘകാലം ഡല്‍ഹി ലേഖകനായിരുന്നു. മുബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ അജ്മല്‍ കസബിനെ തൂക്കിലേറ്റിയതുള്‍പ്പെടെയുള്ള വാര്‍ത്തകളിലൂടെ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകനാണ്. ഇന്ത്യാവിഷനില്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്ന ദിലീപ് കുമാര്‍ പിന്നീട് ഗള്‍ഫില്‍ ഒരു എഫ്എം റേഡിയോയില്‍ പ്രവര്‍ത്തിച്ച ശേഷമാണ് ന്യൂസ് 18 കേരളയില്‍ ചേരുന്നത്.