ഇപ്പോള്‍ നടക്കുന്നത് തന്റെ പരാതിയിലുള്ള അന്വേഷണമെന്ന് ദിലീപ്; ആരോപണങ്ങള്‍ ഉയരുന്നത് തന്റെ ചിത്രങ്ങളുടെ റിലീസിനു മുമ്പ്

നടി ആക്രമിക്കപ്പെട്ട സംഭവത്തില് അന്വേഷണം വഴിത്തിരിവുകളിലേക്ക് നീങ്ങുന്നു. പ്രതിയായ പള്സര് സുനിയുടെ സഹതടവുകാരന് ബ്ലാക്ക്മെയില് ചെയ്യാന് ശ്രമിച്ചുവെന്ന് നടന് ദിലീപും സംവിധായകന് നാദിര്ഷയും പരാതി നല്കിയിരുന്നെന്ന വിവരം ഇന്നാണ് പുറത്തു വന്നത്. കേസില് ഇപ്പോള് നടക്കുന്ന തുടരന്വേഷണം തന്റെ പരാതിയിലാണെന്ന് ദിലീപ് പറഞ്ഞു. വിഷ്ണു എന്ന സഹതടവുകാരന് തന്റെ പേര് പള്സര് സുനി പറയാതിരിക്കണമെങ്കില് ഒന്നരക്കോടി രൂപ നല്കണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് പരാതി.
 | 

ഇപ്പോള്‍ നടക്കുന്നത് തന്റെ പരാതിയിലുള്ള അന്വേഷണമെന്ന് ദിലീപ്; ആരോപണങ്ങള്‍ ഉയരുന്നത് തന്റെ ചിത്രങ്ങളുടെ റിലീസിനു മുമ്പ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം വഴിത്തിരിവുകളിലേക്ക് നീങ്ങുന്നു. പ്രതിയായ പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്ന് നടന്‍ ദിലീപും സംവിധായകന്‍ നാദിര്‍ഷയും പരാതി നല്‍കിയിരുന്നെന്ന വിവരം ഇന്നാണ് പുറത്തു വന്നത്. കേസില്‍ ഇപ്പോള്‍ നടക്കുന്ന തുടരന്വേഷണം തന്റെ പരാതിയിലാണെന്ന് ദിലീപ് പറഞ്ഞു. വിഷ്ണു എന്ന സഹതടവുകാരന്‍ തന്റെ പേര് പള്‍സര്‍ സുനി പറയാതിരിക്കണമെങ്കില്‍ ഒന്നരക്കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് പരാതി.

നാദിര്‍ഷയെയും സഹായിയെയും വിളിച്ചാണ് വിഷ്ണു ഭീഷണിപ്പെടുത്തിയത്. ഈ ഫോണ്‍കോളുകളുടെ റെക്കോര്‍ഡിംഗുകള്‍ പോലീസിന് നല്‍കിയിട്ടുണ്ടെന്ന് ദിലീപ് സ്ഥിരീകരിച്ചു. ഏപ്രില്‍ 20നാണ് പരാതി നല്‍കിയത്. അന്വേഷണോദ്യോഗസ്ഥര്‍ക്ക് മുന്നില്‍ തന്റെ പേര് തന്നെ പറയണമെന്ന് കുറേപ്പേര്‍ നിര്‍ബന്ധിക്കുന്നുവെന്നാണ് വിഷ്ണു പറഞ്ഞത്. പൈസ കിട്ടിയില്ലെങ്കില്‍ പേര് പറയുമെന്നും ഒന്നരക്കോടി തരുന്നില്ലെങ്കില്‍ രണ്ട് കോടി നല്‍കാന്‍ ആളുകളുണ്ടെന്നും പറഞ്ഞുവെന്ന് ദിലീപ് വിശദീകരിച്ചു. അമേരിക്കന്‍ ഷോയ്ക്ക് മുമ്പായിരുന്നു അത്.

തന്റെ സിനിമ വരുന്നതിന് തൊട്ടുമുമ്പാണ് ആരോപണങ്ങള്‍ ഉയരുന്നത്. തന്റെ സിനിമയുടെ റിലീസ് ആളുകള്‍ അറിയുന്നത് തന്നെ അങ്ങനെയാണ്. തനിക്കെതിരെ ഗൂഢാലോചനയുണ്ടെന്നത് വ്യക്തമാണ്. അതുകൊണ്ടുതന്നെ നിയമപരമായി നേരിടുമെന്ന് ദിലീപ് വ്യക്തമാക്കി. പള്‍സര്‍ സുനി തനിക്ക് എഴുതിയ ബ്ലാക്ക്‌മെയില്‍ സ്വഭാവമുള്ള കത്തും ലഭിച്ചിട്ടുണ്ടെന്നും ദിലീപ് സ്ഥിരീകരിച്ചു.