അമ്മയിലേക്ക് തിരികെയില്ലെന്ന് ദിലീപ്; ജനറല്‍ സെക്രട്ടറിക്ക് കത്തയച്ചു

അമ്മയിലേക്ക് തിരികെയില്ലെന്ന് ദിലീപ്. താരസംഘടനയുടെ ജനറല് സെക്രട്ടറിക്ക് അയച്ച കത്തിലാണ് ഇക്കാര്യം ദിലീപ് വ്യക്തമാക്കിയത്. കേരളത്തിലെ പ്രേക്ഷകര്ക്കും,ജനങ്ങള്ക്കും മുന്നില് തന്റെ നിരപരാധിത്വം തെളിയിക്കും വരെ ഒരു സംഘടനയുടേയും പ്രവര്ത്തനങ്ങളില് സജീവമാകാന് ആഗ്രഹിക്കുന്നില്ലെന്നും ദിലീപ് കത്തില് പറയുന്നു. ഫെയിസ്ബുക്ക പേജിലൂടെ കത്ത് ദിലീപ് പുറത്തു വിട്ടു.
 | 

അമ്മയിലേക്ക് തിരികെയില്ലെന്ന് ദിലീപ്; ജനറല്‍ സെക്രട്ടറിക്ക് കത്തയച്ചു

കൊച്ചി: അമ്മയിലേക്ക് തിരികെയില്ലെന്ന് ദിലീപ്. താരസംഘടനയുടെ ജനറല്‍ സെക്രട്ടറിക്ക് അയച്ച കത്തിലാണ് ഇക്കാര്യം ദിലീപ് വ്യക്തമാക്കിയത്. കേരളത്തിലെ പ്രേക്ഷകര്‍ക്കും ജനങ്ങള്‍ക്കും മുന്നില്‍ തന്റെ നിരപരാധിത്വം തെളിയിക്കും വരെ ഒരു സംഘടനയുടേയും പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ദിലീപ് കത്തില്‍ പറയുന്നു. ഫെയിസ്ബുക്ക് പേജിലൂടെ കത്ത് ദിലീപ് പുറത്തു വിട്ടു.

അമ്മയിലെ മെമ്പറായ തന്നെ പുറത്താക്കുവാന്‍ നോട്ടീസ് നല്‍കാതെയും തന്റെ വിശദീകരണം കേള്‍ക്കാതെയും എടുത്ത അവൈലബിള്‍ എക്‌സിക്യൂട്ടീവിന്റെ മുന്‍ തീരുമാനം നിലനില്‍ക്കുന്നതല്ലെന്ന് തീരുമാനിച്ച വിവരം മാധ്യമങ്ങളില്‍ കൂടി അറിയാന്‍ ഇടയായി. അതില്‍ ഭാരവാഹികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും  മുമ്പ് ‘ഫിയോക്ക്’ എന്ന സംഘടനക്ക് ഇതേ സാഹചര്യത്തില്‍ എഴുതിയ കത്തില്‍ ഇത് സൂചിപ്പിച്ചിരുന്നതാണെന്നും ദിലീപ് അറിയിച്ചു.

 

കത്ത് വായിക്കാം

സർ,
കഴിഞ്ഞ 24നുകൂടിയ അമ്മയുടെ ജനറൽ ബോഡിയിൽ അമ്മയിലെ മെമ്പറായ എന്നെ പുറത്താക്കുവാൻ എനിക്കു നോട്ടീസ്‌ നൽകാതെയും,എന്റെ വിശദീകരണം കേൾക്കാതെയും എടുത്ത അവയ്‌ലബിൾ എക്സിക്യൂട്ടീവിന്റെ മുൻ തീരുമാനം നിലനിൽക്കുന്നതല്ല എന്ന് തീരുമാനിച്ചവിവരം മാധ്യമങ്ങളിലൂടെ അറിയാൻ ഇടയായി അതിൽ അമ്മ ഭാരവാഹികൾക്കും,സഹപ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തുന്നു.
എന്നാൽ ഞാൻ മനസ്സാ വാചാ അറിയാത്തൊരു കേസ്സിന്റെ കെണിയിൽ പെടുത്തപ്പെട്ടിരിക്കുന്നതിനാൽ ഈ കേസിൽ കേരളത്തിലെ പ്രേക്ഷകർക്കും,ജനങ്ങൾക്കും മുന്നിൽ എന്റെ നിരപരാധിത്വം തെളിയിക്കുo വരെ
ഒരുസംഘടനയുടേയും പ്രവർത്തനങ്ങളിൽ സജീവമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല
‘ഫിയോക്ക്’ എന്ന സംഘടനക്ക് ഇതേ സാഹചര്യത്തിൽ എഴുതിയ കത്തിൽ മുമ്പു് ഇത് ഞാൻ സൂചിപ്പിച്ചിരുന്നതാണ്
മലയാളസിനിമയിലെ ഒട്ടേറെ അഭിനേതാക്കൾക്ക് ആശ്രയമായി നിൽക്കുന്ന അമ്മ എന്ന സംഘടനയെ എന്റെ പേരും പറഞ്ഞ് പലരും അപമാനിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു
അമ്മയുടെ പുതിയ ഭാരവാഹികൾക്ക് ആശംസകൾനേർന്നുകൊണ്ട്
ദിലീപ്
28/06/18
ആലുവ