നടി ആക്രമിക്കപ്പെട്ട സമയത്ത് ചികിത്സയിലായിരുന്നുവെന്ന് വരുത്താന്‍ ദിലീപ് വ്യാജരേഖയുണ്ടാക്കിയെന്ന് മൊഴി

നടി ആക്രമണത്തിന് ഇരയായ സമയത്ത് താന് ചികിത്സയിലായിരുന്നുവെന്ന് വരുത്തിത്തീര്ക്കാന് ദിലീപ് ശ്രമിച്ചതായി മൊഴി. ഇതിനായി വ്യാജരേഖയുണ്ടാക്കിയെന്ന് ഡോക്ടറും നഴ്സുമാരും മൊഴി നല്കി. ആലുവയിലെ ആശുപത്രിയിലാണ് ദിലീപ് അലിബി തെളിവുണ്ടാക്കാന് ശ്രമിച്ചതെന്നാണ് പോലീസ് കണ്ടെത്തിയത്.
 | 

നടി ആക്രമിക്കപ്പെട്ട സമയത്ത് ചികിത്സയിലായിരുന്നുവെന്ന് വരുത്താന്‍ ദിലീപ് വ്യാജരേഖയുണ്ടാക്കിയെന്ന് മൊഴി

കൊച്ചി: നടി ആക്രമണത്തിന് ഇരയായ സമയത്ത് താന്‍ ചികിത്സയിലായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ദിലീപ് ശ്രമിച്ചതായി മൊഴി. ഇതിനായി വ്യാജരേഖയുണ്ടാക്കിയെന്ന് ഡോക്ടറും നഴ്‌സുമാരും മൊഴി നല്‍കി. ആലുവയിലെ ആശുപത്രിയിലാണ് ദിലീപ് അലിബി തെളിവുണ്ടാക്കാന്‍ ശ്രമിച്ചതെന്നാണ് പോലീസ് കണ്ടെത്തിയത്.

ഫെബ്രുവരി 17നാണ് നടി ആക്രമിക്കപ്പെട്ടത്. അന്നു മുതല്‍ 21-ാം തിയതി വരെ പനിക്ക് ചികിത്സയിലായിരുന്നു എന്ന രേഖയാണ് ദിലീപ് ഉണ്ടാക്കിയത്. ദിലീപ് ആവശ്യപ്പെട്ടത് പ്രകാരമാണ് രേഖയുണ്ടാക്കിയതെന്നാണ് ഡോക്ടറും നഴ്‌സുമാരും മൊഴി നല്‍കിയിരിക്കുന്നത്.

ചികിത്സിച്ചതിന്റെ വിശദാംശങ്ങളും ആശുപത്രിയിലുണ്ടായിരുന്നു. ഈ ദിവസങ്ങളില്‍ സിനിമാ ചിത്രീകരണത്തില്‍ ദിലീപ് പങ്കെടുത്തിരുന്നു. നടി ആക്രമിക്കപ്പെട്ടതിനെതിരെ അമ്മ സംഘടിപ്പിച്ച യോഗത്തിലും ദിലീപ് പങ്കെടുത്തിരുന്നു. ഇതാണ് രേഖ വ്യാജമാണോ എന്ന സംശയത്തിന് കാരണം. ഡോക്ടറെയും നഴ്‌സുമാരെയും പോലീസ് ചോദ്യം ചെയ്തിരുന്നു.