തീയേറ്റര്‍ സംഘടനയുടെ തലപ്പത്തേക്ക് ഇല്ലെന്ന് ദിലീപ്; ഫിയോകിന് കത്ത് നല്‍കി

തീയേറ്റര് ഉടമകളുടെ സംഘടനയായ ഫിയോകിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് ദിലീപ്. ഒരു സംഘടനയുടെയും പദവികള് ഏറ്റെടുക്കാന് ആഗ്രഹിക്കുന്നില്ലെന്നാണ് ദിലീപ് വ്യക്തമാക്കിയത്. ഇത് ചൂണ്ടിക്കാട്ടി സംഘടനയായ ഫിയോകിന് ദിലീപ് കത്ത് നല്കി. പ്രസിഡന്റ് സ്ഥാനം വീണ്ടും നല്കിയതില് നന്ദിയുണ്ടെന്നും സംഘടനയ്ക്ക് എല്ലാ പിന്തുണയും നല്കുമെന്നും ദിലീപ് അറിയിച്ചു.
 | 

തീയേറ്റര്‍ സംഘടനയുടെ തലപ്പത്തേക്ക് ഇല്ലെന്ന് ദിലീപ്; ഫിയോകിന് കത്ത് നല്‍കി

കൊച്ചി: തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് ദിലീപ്. ഒരു സംഘടനയുടെയും പദവികള്‍ ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ദിലീപ് വ്യക്തമാക്കിയത്. ഇത് ചൂണ്ടിക്കാട്ടി സംഘടനയായ ഫിയോകിന് ദിലീപ് കത്ത് നല്‍കി. പ്രസിഡന്റ് സ്ഥാനം വീണ്ടും നല്‍കിയതില്‍ നന്ദിയുണ്ടെന്നും സംഘടനയ്ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും ദിലീപ് അറിയിച്ചു.

ദിലീപിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഈ സംഘടനയുടെ പ്രസിഡന്റ് സ്ഥാനം തിരികെ ദിലീപിനു നല്‍കാന്‍ ഭാരവാഹികള്‍ ഇന്നലെ തീരുമാനിച്ചിരുന്നു. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതോടെ ദിലീപിനെ പുറത്താക്കുകയും വൈസ്പ്രസിഡന്റായിരുന്ന ആന്റണി പെരുമ്പാവൂര്‍ പ്രസിഡന്റാകുകയുമായിരുന്നു.

ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് ദിലീപിന് സ്ഥാനം തിരിച്ചു നല്‍കാന്‍ തീരുമാനമെടുത്തത്. ക്രിസ്മസ് റിലീസുകള്‍ തടസപ്പെടുത്തിക്കൊണ്ട് ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തില്‍ സിനി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നടത്തിയ സമരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ സംഘടന നിലവില്‍ വന്നത്.