നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഒന്നാം പ്രതിയായേക്കും

നടിയെ ആക്രമിച്ച കേസില് ദിലീപ് ഒന്നാം പ്രതിയായേക്കും. കുറ്റപത്രം സമര്പ്പിക്കുന്നതോടെ ഇപ്പോള് 11-ാം പ്രതിയായ ദിലീപ് ഒന്നാം പ്രതിയാകുമെന്നാണ് സൂചന. കേസില് കുറ്റപത്രം പൂര്ത്തിയായി. അടുത്തയാഴ്ച കുറ്റപത്രം വിചാരണക്കോടതിയായ അങ്കമാലി മജിസ്ട്രേറ്റ് കോടതിയില് സമര്പ്പിക്കും. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരും നിയമവിദഗ്ദ്ധരും കുറ്റപത്രം അന്തിമമായി വിശകലനം ചെയ്ത ശേഷമായിരിക്കും കോടതിയില് സമര്പ്പിക്കുക.
 | 

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഒന്നാം പ്രതിയായേക്കും

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഒന്നാം പ്രതിയായേക്കും. കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ ഇപ്പോള്‍ 11-ാം പ്രതിയായ ദിലീപ് ഒന്നാം പ്രതിയാകുമെന്നാണ് സൂചന. കേസില്‍ കുറ്റപത്രം പൂര്‍ത്തിയായി. അടുത്തയാഴ്ച കുറ്റപത്രം വിചാരണക്കോടതിയായ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരും നിയമവിദഗ്ദ്ധരും കുറ്റപത്രം അന്തിമമായി വിശകലനം ചെയ്ത ശേഷമായിരിക്കും കോടതിയില്‍ സമര്‍പ്പിക്കുക.

ഗൂഢാലോചനക്കുറ്റത്തിനാണ് ദിലീപ് അറസ്റ്റിലായത്. ആക്രമണത്തിന് നിര്‍ദേശം നല്‍കിയയാളും ആക്രമിച്ചയാളും തമ്മില്‍ വ്യത്യാസമില്ലെന്ന നിലപാടാണ് അന്വേഷണസംഘത്തിന് ഉള്ളത്. ഗൂഢാലോചന കുറ്റകൃത്യത്തില്‍ പങ്കെടുത്തതിന് തുല്യമാണെന്ന നിയമോപദേശമാണ് പോലീസിന് ലഭിച്ചത്. ദിലീപിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് നടി ആക്രമിക്കപ്പെട്ടതെന്നും അന്വേഷണസംഘം അഭിപ്രായപ്പെടുന്നു.

പള്‍സര്‍ സുനിയായിരിക്കും കേസില്‍ രണ്ടാം പ്രതിയാകുക. ഹൈക്കോടതിയില്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച തെളിവുകളില്‍ പലതും പോലീസ് പുറത്തുവിട്ടിട്ടില്ല. ദിലീപിന് ജാമ്യം കിട്ടിയാല്‍ കുറ്റപത്രം തിടുക്കത്തില്‍ നല്‍കേണ്ടെന്ന് പോലീസ് തീരുമാനിച്ചിരുന്നു. പഴുതടച്ചുള്ള കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.