ദിലീപിന്റെ സുരക്ഷാസേനയുടെ വാഹനം പോലീസ് കസ്റ്റഡിയില്‍

സ്വകാര്യ സുരക്ഷാ ഏജന്സിയുടെ സംരക്ഷണം തേടിയ ദിലീപിനു പിന്നാലെ പോലീസ്. സുരക്ഷാ ഏജന്സിയുടെ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കര പോലീസാണ് വാഹനം കസ്റ്റഡിയിലെടുത്തത്. ദിലീപ് സുരക്ഷക്കായി സ്വകാര്യ അംഗരക്ഷകരെ നിയോഗിച്ച സാഹചര്യവും സുരക്ഷക്കായി ആയുധങ്ങള് ഉപയോഗിക്കുന്നുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കും.
 | 

ദിലീപിന്റെ സുരക്ഷാസേനയുടെ വാഹനം പോലീസ് കസ്റ്റഡിയില്‍

കൊച്ചി: സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ സംരക്ഷണം തേടിയ ദിലീപിനു പിന്നാലെ പോലീസ്. സുരക്ഷാ ഏജന്‍സിയുടെ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കര പോലീസാണ് വാഹനം കസ്റ്റഡിയിലെടുത്തത്. ദിലീപ് സുരക്ഷക്കായി സ്വകാര്യ അംഗരക്ഷകരെ നിയോഗിച്ച സാഹചര്യവും സുരക്ഷക്കായി ആയുധങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കും.

ഗോവ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന തണ്ടര്‍ഫോഴ്സ് എന്ന സ്ഥാപനമാണ് ദിലീപിന്റെ സുരക്ഷക്കായി നിയമിക്കപ്പെട്ടിരിക്കുന്നത്. മൂന്ന് അഗംരക്ഷകര്‍ 24 മണിക്കൂറും സുരക്ഷക്കായി ഒപ്പമുണ്ടാകും. മലയാളിയായ മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ അനില്‍ നായരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനം കേരളം, ഗോവ, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാ പ്രദേശ്, ഗുജറാത്ത്, ഡല്‍ഹി, മധ്യപ്രദേശ്, പോണ്ടിച്ചേരി, ദുബായ് എന്നിവിടങ്ങളില്‍ സെക്യൂരിറ്റി സേവനം നല്‍കുന്നുണ്ട്. 50,000 രൂപയാണ് ഭടന്‍മാര്‍ക്കുള്ള പ്രതിഫലം. 24 മണിക്കൂറും ഇവര്‍ ഡ്യൂട്ടിയിലുണ്ടാകും.

ഇവരുടെ സംഘം സന്നാഹങ്ങളുമായി കഴിഞ്ഞ ദിവസം ആലുവയിലുള്ള വീട്ടില്‍ എത്തിയിരുന്നു. സുരക്ഷാപ്പടയുമായി വിഐപികള്‍ സന്ദര്‍ശനത്തിനെത്തിയെന്ന വാര്‍ത്തയാണ് ഇതേക്കുറിച്ച് പുറത്തുവന്നത്. പോലീസിനു ഇതേക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. ദിലീപിനെതിരെയുണ്ടാകുന്ന കയ്യേറ്റങ്ങള്‍ തടയുകയും കയ്യേറ്റത്തിന് ശ്രമിക്കുന്നവരെ പോലീസില്‍ ഏല്‍പ്പിക്കുകയുമാണ് സുരക്ഷാ ഭടന്‍മാരുടെ ജോലി. റിട്ടയേര്‍ഡ് ഐപിഎസ് ഓഫീസര്‍ പി.എ. വല്‍സനാണ് തണ്ടര്‍ഫോഴ്സിന്റെ കേരളത്തിലെ ചുമതല.