കൊച്ചി മെട്രോയില്‍ മദ്യപിച്ച് ഉറങ്ങിയെന്ന പേരില്‍ ഭിന്നശേഷിക്കാരന്‍ അപമാനിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്

കൊച്ചി മെട്രോയില് മദ്യപിച്ച് കിടന്നുറങ്ങിയെന്ന പേരില് ഭിന്നശേഷിക്കാരന്റെ ചിത്രം വ്യാപകമായി ഷെയര് ചെയ്യപ്പെട്ട സംഭവത്തില് അന്വേഷണത്തിന് ഉത്തരവ്. കേള്വിക്കും സംസാരത്തിനും വൈകല്യമുള്ള അങ്കമാലി സ്വദേശി എല്ദോയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളില് പ്രചരിച്ചത്. സംഭവത്തില് അന്വേഷണം നടത്തി റിപ്പോര്ട്ട് സമര്പ്പിക്കാന് ഡിസെലബിലിറ്റി കമ്മീഷണര് ഡോ.ജി.ഹരികുമാര് സൈബര് സെല്ലിനോട് ആവശ്യപ്പെട്ടു.
 | 

കൊച്ചി മെട്രോയില്‍ മദ്യപിച്ച് ഉറങ്ങിയെന്ന പേരില്‍ ഭിന്നശേഷിക്കാരന്‍ അപമാനിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്

കൊച്ചി: കൊച്ചി മെട്രോയില്‍ മദ്യപിച്ച് കിടന്നുറങ്ങിയെന്ന പേരില്‍ ഭിന്നശേഷിക്കാരന്റെ ചിത്രം വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്. കേള്‍വിക്കും സംസാരത്തിനും വൈകല്യമുള്ള അങ്കമാലി സ്വദേശി എല്‍ദോയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിസെലബിലിറ്റി കമ്മീഷണര്‍ ഡോ.ജി.ഹരികുമാര്‍ സൈബര്‍ സെല്ലിനോട് ആവശ്യപ്പെട്ടു.

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന സഹോദരനെ സന്ദര്‍ശിച്ച ശേഷം തിരിച്ചു പോകുകയായിരുന്നു എല്‍ദോ. വീട്ടുകാരുടെ നിര്‍ദേശമനുസരിച്ചാണ് ഇയാള്‍ മെട്രോയുടെ സീറ്റില്‍ കിടന്നുറങ്ങിയത്. എല്‍ദോ കിടന്നുറങ്ങുന്നതിന്റെ ചിത്രം അപകീര്‍ത്തികരമായ അടിക്കുറിപ്പോടെ വാട്ട്‌സാപ്പില്‍ പ്രചരിക്കുകയായിരുന്നു.

ഒരു ഭിന്നശേഷിക്കാരന്‍ ഈ വിധത്തില്‍ അപമാനിക്കപ്പെട്ടത് ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഡിസെബിലിറ്റി കമ്മീഷന്‍ പറഞ്ഞു. ചിത്രങ്ങള്‍ പ്രചരിക്കാന്‍ ഇടയായ സാഹചര്യങ്ങള്‍ പരിശോധിക്കാനാണ് ആവശ്യപ്പെട്ടതെന്നും കമ്മീഷന്‍ വ്യക്തമാക്കി.