രാത്രി കേരളാ തീരങ്ങളില്‍ വന്‍ തിരമാലകളുണ്ടാകുമെന്ന് മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദേശം

രാത്രി കേരളാ തീരങ്ങളില് വന് തിരമാലകളുണ്ടാകുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. കേരളം കൂടാതെ ലക്ഷദ്വീപ്, തെക്കന് തമിഴ്നാട്, കര്ണാടക തീരങ്ങളില് എന്നിവിടങ്ങളിലും വന് തിരമാലകളുണ്ടാകാന് സാധ്യതയുള്ളതായി മുന്നറിയിപ്പില് പറയുന്നു. മത്സ്യത്തൊഴിലാളികള്ക്കും തീരദേശത്ത് താമസിക്കുന്നവര്ക്കും ജാഗ്രതാ നിര്ദേശം നല്കിയിട്ടുണ്ട്.
 | 
രാത്രി കേരളാ തീരങ്ങളില്‍ വന്‍ തിരമാലകളുണ്ടാകുമെന്ന് മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: രാത്രി കേരളാ തീരങ്ങളില്‍ വന്‍ തിരമാലകളുണ്ടാകുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. കേരളം കൂടാതെ ലക്ഷദ്വീപ്, തെക്കന്‍ തമിഴ്നാട്, കര്‍ണാടക തീരങ്ങളില്‍ എന്നിവിടങ്ങളിലും വന്‍ തിരമാലകളുണ്ടാകാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പില്‍ പറയുന്നു. മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശത്ത് താമസിക്കുന്നവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മാര്‍ച്ച് 17 രാത്രി 11.30 മണി മുതല്‍ 19 രാത്രി 11.30 വരെ വന്‍തിരമാലകള്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പില്‍ പറയുന്നു. 1.8 മീറ്റര്‍ മുതല്‍ 2.2 മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഫെയിസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

There is a possibility that sea will be rough near shore along the coast during 23:30 hours of 17-03-2019 to 23:30 hours…

Posted by Kerala State Disaster Management Authority – KSDMA on Saturday, March 16, 2019