ബി.ജെ.പി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ അക്രമം; പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ സ്ത്രീകള്‍ക്ക് പരിക്ക്

നിരാഹാര സത്യാഗ്രഹമനുഷ്ടിക്കുന്ന എ.എന്.രാധാകൃഷ്ണന് പിന്തുണയുമായി എത്തിയ ബി.ജെ.പി പ്രവര്ത്തകര് നടത്തിയ മാര്ച്ചിലുണ്ടായ സംഘര്ഷത്തില് നിരവധി പേര്ക്ക് പരിക്ക്. ശബരിമല സുരക്ഷയുമായി ബന്ധപ്പെട്ട് പോലീസ് ഏര്പ്പെടുത്തിയ നിയന്ത്രണങ്ങള് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് എ.എന്.രാധാകൃഷ്ണന് നിരാഹാരമനുഷ്ടിക്കുന്നത്. അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കുന്നതിന് സര്ക്കാര് ഇടപെടല് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ബി.ജെ.പി പ്രവര്ത്തകര് സെക്രട്ടേറിയേറ്റിലേക്ക് മാര്ച്ച് നടത്തിയത്.
 | 
ബി.ജെ.പി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ അക്രമം; പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ സ്ത്രീകള്‍ക്ക് പരിക്ക്

തിരുവനന്തപുരം: നിരാഹാര സത്യാഗ്രഹമനുഷ്ടിക്കുന്ന എ.എന്‍.രാധാകൃഷ്ണന് പിന്തുണയുമായി എത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ശബരിമല സുരക്ഷയുമായി ബന്ധപ്പെട്ട് പോലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് എ.എന്‍.രാധാകൃഷ്ണന്‍ നിരാഹാരമനുഷ്ടിക്കുന്നത്. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്.

മാര്‍ച്ചിനിടെ പോലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. തുടര്‍ന്ന് പോലീസ് ടിയര്‍ ഗ്യാസും ജലപീരങ്കിയും ഉപയോഗിച്ച് പ്രവര്‍ത്തകരെ വിരട്ടിയോടിക്കുകയായിരുന്നു. എന്നാല്‍ സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ പോലീസിന് നേരെ വീണ്ടും കല്ലെറിഞ്ഞു. സമരത്തിനെത്തിയ സ്ത്രീകള്‍ക്ക് കല്ലേറില്‍ പരിക്കേറ്റതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു.

മുഖം മറച്ചാണ് പ്രവര്‍ത്തകര്‍ പോലീസിനെ ആക്രമിച്ചത്. കണ്ടാലറിയാവുന്ന 30ഓളം പേര്‍ക്കെതിരെ കേസെടുത്തതായാണ് സൂചന. ഇതിനിടെ പോലീസിന്റെ കണ്ണീര്‍വാതക പ്രയോഗത്തില്‍ എന്‍ഡോസള്‍ഫാന്‍ സമരസമിതി പ്രവര്‍ത്തക കുഴഞ്ഞുവീണു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ നടത്തുന്ന സമരത്തിന് സമീപത്താണ് ബി.ജെ.പിയുടെ സമരവും നടക്കുന്നത്.