കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ വിധിക്ക് സ്റ്റേ

കൊടുവള്ളി എംഎല്എ കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പു വിജയം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്റ്റേ. സിംഗിള് ബെഞ്ച് വിധി ഡിവിഷന് ബെഞ്ചാണ് സ്റ്റേ ചെയ്തത്. വിധിക്കെതിരെ കാരാട്ട് റസാഖിന്റെ അഭിഭാഷകന് ഡിവിഷന് ബെഞ്ചിന് നല്കിയ അപേക്ഷയിലാണ് സ്റ്റേ. 30 ദിവസത്തേക്കാണ് താല്ക്കാലിക സ്റ്റേ അനുവദിച്ചിരിക്കുന്നത്. ഇക്കാലയളവില് നിയമസഭാ നടപടികളില് പങ്കെടുക്കാനും കാരാട്ട് റസാഖിന് കഴിയും.
 | 
കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ വിധിക്ക് സ്റ്റേ

കൊച്ചി: കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പു വിജയം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്‌റ്റേ. സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ചാണ് സ്‌റ്റേ ചെയ്തത്. വിധിക്കെതിരെ കാരാട്ട് റസാഖിന്റെ അഭിഭാഷകന്‍ ഡിവിഷന്‍ ബെഞ്ചിന് നല്‍കിയ അപേക്ഷയിലാണ് സ്റ്റേ. 30 ദിവസത്തേക്കാണ് താല്‍ക്കാലിക സ്റ്റേ അനുവദിച്ചിരിക്കുന്നത്. ഇക്കാലയളവില്‍ നിയമസഭാ നടപടികളില്‍ പങ്കെടുക്കാനും കാരാട്ട് റസാഖിന് കഴിയും.

എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന മുസ്ലീം ലീഗിലെ എം.എ.റസാഖ് മാസ്റ്ററെ വ്യക്തിഹത്യ ചെയ്യുന്ന ഡോക്യുമെന്ററി പ്രചാരണത്തിന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് റസാഖിന്റെ വിജയം റദ്ദാക്കിയത്. കൊടുവള്ളി സ്വദേശികളായ കെ.പി. മുഹമ്മദ്, മുഹമ്മദ് കുഞ്ഞി എന്നിവരായിരുന്നു പരാതിക്കാര്‍. മുസ്ലീലീഗ് നേതാവായിരുന്ന കാരാട്ട് റസാഖ് കൊടുവള്ളി സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പാര്‍ട്ടി വിടുകയും ഇടതു സ്വതന്ത്രനായി മത്സരിക്കുകയുമായിരുന്നു.

വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നായിരുന്നു കാരാട്ട് റസാഖ് ആദ്യം പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് എതിര്‍ സ്ഥാനാര്‍ത്ഥി എം.എ.റസാഖ് വിജയിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.