എറണാകുളത്ത് നായയെ കാറിന് പിന്നില്‍ കെട്ടിവലിച്ച് ക്രൂരത; ഡ്രൈവര്‍ക്കെതിരെ കേസ്, വീഡിയോ

ഓടുന്ന കാറിന് പിന്നില് നായയെ കെട്ടിവലിച്ച് ക്രൂരത.
 | 
എറണാകുളത്ത് നായയെ കാറിന് പിന്നില്‍ കെട്ടിവലിച്ച് ക്രൂരത; ഡ്രൈവര്‍ക്കെതിരെ കേസ്, വീഡിയോ

കൊച്ചി: ഓടുന്ന കാറിന് പിന്നില്‍ നായയെ കെട്ടിവലിച്ച് ക്രൂരത. എറണാകുളം ജില്ലയില്‍ പറവൂരിന് സമീപമാണ് സംഭവമുണ്ടായത്. KL-42 J 6379 രജിസ്‌ട്രേഷനിലുളള ടാക്‌സി കാറിന് പിന്നിലാണ് നായയെ കെട്ടിവലിച്ചത്. പറവൂര്‍ സ്വദേശി യൂസഫ് എന്നയാളുടെ പേരിലുള്ള കാര്‍ ആണ് ഇത്. വാഹനത്തിന് പിന്നാലെയെത്തിയ ബൈക്ക് യാത്രികര്‍ ഇതിന്റെ വീഡിയോ പകര്‍ത്തുകയും പരാതി നല്‍കുകയും ചെയ്തു.

നായയെ ഉപദ്രവിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഡ്രൈവര്‍ തങ്ങളോട് ദേഷ്യപ്പെട്ടുവെന്നാണ് സംഭവത്തിന്റെ വീഡിയോ പകര്‍ത്തുകയും പരാതി നല്‍കുകയും ചെയ്ത അഖില്‍ എന്ന യുവാവ് വ്യക്തമാക്കിയത്. അത്താണി-പറവൂര്‍ റൂട്ടില്‍ ചാലാക്ക ശ്രീനാരായണ മെഡിക്കല്‍ കോളേജിന് സമീപമാണ് സംഭവം നടന്നത്.

വേഗത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന്റെ പിന്നില്‍ കെട്ടിയിട്ടിരുന്ന നായയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്ന് ചെങ്ങമനാട് പോലീസ് അറിയിച്ചു. വാഹനം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പ്രതിയെ കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം.

വീഡിയോ കാണാം