ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റദ്ദാക്കി

പ്രവാസികളുമായി ദോഹയില് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടാന് തീരുമാനിച്ചിരുന്ന വിമാനം റദ്ദാക്കി.
 | 
ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റദ്ദാക്കി

തിരുവനന്തപുരം: പ്രവാസികളുമായി ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടാന്‍ തീരുമാനിച്ചിരുന്ന വിമാനം റദ്ദാക്കി. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് റദ്ദാക്കിയത്. ഖത്തര്‍ അനുമതി നല്‍കാത്തതിനെത്തുടര്‍ന്നാണ് വിമാനം റദ്ദാക്കിയത്. ഖത്തര്‍ ആഭ്യന്തരമന്ത്രാലയം വിമാനത്തിന് ലാന്‍ഡിംഗ് അനുമതി നല്‍കിയില്ലെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു.

അനുമതി നിഷേധിച്ചതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. ചൊവ്വാഴ്ച സര്‍വീസ് നടത്താന്‍ കഴിയുമെന്നും കളക്ടര്‍ പറഞ്ഞു. എന്നാല്‍ സമയം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. തിരുവനന്തപുരം വിമാനത്താവളത്തില്‍ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയിരുന്നു.

യാത്രക്കായി പ്രവാസികള്‍ വിമാനത്താവളത്തില്‍ എത്താന്‍ തുടങ്ങിയതിന് ശേഷമാണ് വിമാനം റദ്ദാക്കിയ വിവരം പുറത്തു വന്നത്. ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ളവരാണ് ഖത്തറില്‍ നിന്നുള്ള ആദ്യ വിമാനത്തില്‍ കയറാന്‍ എത്തിയത്. 181 യാത്രക്കാരാണ് ഈ വിമാനത്തില്‍ കേരളത്തിലേക്ക് മടങ്ങാനിരുന്നത്.