യു.ഡി.എഫിലെ കട്ടിൽ കണ്ട് ആരും പനിക്കേണ്ട: ഉമ്മൻചാണ്ടി

യു.ഡി.എഫിലെ കട്ടിൽ കണ്ട് ആരും പനിക്കേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇടതുമുന്നണിയെ വിപുലീകരിക്കാൻ സി.പി.എമ്മിന് അവകാശമുണ്ട്. എന്നാൽ യു.ഡി.എഫിൽ നിന്ന് ഒരു കക്ഷിയും എൽ.ഡി.എഫിലേക്ക് പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 | 

യു.ഡി.എഫിലെ കട്ടിൽ കണ്ട് ആരും പനിക്കേണ്ട: ഉമ്മൻചാണ്ടി
തിരുവനന്തപുരം:
യു.ഡി.എഫിലെ കട്ടിൽ കണ്ട് ആരും പനിക്കേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇടതുമുന്നണിയെ വിപുലീകരിക്കാൻ സി.പി.എമ്മിന് അവകാശമുണ്ട്. എന്നാൽ യു.ഡി.എഫിൽ നിന്ന് ഒരു കക്ഷിയും എൽ.ഡി.എഫിലേക്ക് പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബാലകൃഷ്ണ പിള്ളയുടെ കാര്യത്തിൽ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ഇതുവരെ ഉണ്ടായിരുന്ന നിലപാട് എന്താണെന്ന് എല്ലാവർക്കുമറിയാം. പിള്ളയുടെ കാര്യത്തിൽ തനിക്ക് മാത്രമായി നിലപാട് പറയാനാവില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

ബാർ കോഴ കേസിൽ മാണിക്കെതിരായ നീക്കത്തിനു പിന്നിൽ രാഷ്ട്രീയ ഗൂഡാലോചനയാണെന്ന അഭിപ്രായം തനിക്കില്ലെന്നും ഗൂഢാലോചനയുണ്ടെന്ന് മാണി പറഞ്ഞിട്ടുണ്ടെങ്കിൽ അക്കാര്യം മാണിയോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.