”ഹാപ്പി ബര്‍ത്ത്‌ഡേ വാപ്പിച്ചി”; 69-ാം പിറന്നാള്‍ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍

മലയാളത്തിന്റെ നടന വിസ്മയം മമ്മൂട്ടി ഇന്ന് 69-ാം പിറന്നാള് ആഘോഷിക്കുകയാണ്.
 | 
”ഹാപ്പി ബര്‍ത്ത്‌ഡേ വാപ്പിച്ചി”; 69-ാം പിറന്നാള്‍ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍

മലയാളത്തിന്റെ നടന വിസ്മയം മമ്മൂട്ടി ഇന്ന് 69-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. നിരവധി താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്നു. മകന്‍ ദുല്‍ഖര്‍ സല്‍മാനും ഫെയിസ്ബുക്കിലൂടെ പിതാവിന് ജന്മദിനാശംസകള്‍ നേര്‍ന്നു. എനിക്കറിയാവുന്ന അറിവും അച്ചടക്കവുമുള്ളയാള്‍, എനിക്ക് എന്തു കാര്യത്തിനും ആശ്രയിക്കാവുന്നയാള്‍, എന്നെ ശ്രദ്ധയോടെ കേട്ട് ശാന്തനാക്കുന്നയാള്‍.

മറിയത്തിനൊപ്പം ഇരിക്കുന്നത് കാണുന്നതാണ് തനിക്ക് ഏറ്റവും സന്തോഷം നല്‍കുന്നതെന്നും ദുല്‍ഖര്‍ കുറിക്കുന്നു. നിങ്ങള്‍ ചെറുപ്പമാകുന്നത് തുടര്‍ന്നു കൊണ്ടേയിരിക്കുക എന്നും ദുല്‍ഖര്‍ ആശംസിക്കുന്നു. മമ്മൂട്ടിയുടെ പിറന്നാളിന് നിരവധിയാളുകളാണ് ആശംസകള്‍ നേര്‍ന്നത്. പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.

ദുല്‍ഖറിന്റെ പോസ്റ്റ് കാണാം

Mine !

Happiest birthday to my Vappichi ! The wisest and most disciplined man I know. To the one person I can turn to…

Posted by Dulquer Salmaan on Sunday, September 6, 2020