കുതിരക്കച്ചവടത്തിന് ഇപ്പോഴും ജനാധിപത്യം എന്ന് തന്നെയാണോ പേര്? പ്രതിഷേധവുമായി ഡോ. ബിജു

കര്ണാടകയിലെ രാഷ്ട്രീയനീക്കങ്ങള് ജനാധിപത്യ വിരുദ്ധമെന്ന് സംവിധായകന് ഡോ. ബിജു. തെരഞ്ഞെടുപ്പിന് ശേഷം അധികാരം പിടിച്ചടക്കാന് ബിജെപി കുതിരക്കച്ചവടം നടക്കുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഡോ. ബിജു പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. ചന്തയില് ലേലം വിളിച്ച് വിലയ്ക്ക് വാങ്ങാന് കഴിയുന്നത്ര നിലപാടില്ലാത്ത, ഭരിക്കുവാന് ഓരോ രാഷ്ട്രീയപാര്ട്ടികള്ക്കും അവസരം കൊടുക്കുന്ന കുതിരക്കച്ചവടത്തിന് ഇപ്പോഴും ജനാധിപത്യം എന്ന് തന്നെയാണോ പേരെന്ന് അദ്ദേഹം ഫെയിസ്ബുക്ക് പോസ്റ്റില് ചോദിച്ചു.
 | 

കുതിരക്കച്ചവടത്തിന് ഇപ്പോഴും ജനാധിപത്യം എന്ന് തന്നെയാണോ പേര്? പ്രതിഷേധവുമായി ഡോ. ബിജു

കൊച്ചി: കര്‍ണാടകയിലെ രാഷ്ട്രീയനീക്കങ്ങള്‍ ജനാധിപത്യ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു. തെരഞ്ഞെടുപ്പിന് ശേഷം അധികാരം പിടിച്ചടക്കാന്‍ ബിജെപി കുതിരക്കച്ചവടം നടക്കുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഡോ. ബിജു പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. ചന്തയില്‍ ലേലം വിളിച്ച് വിലയ്ക്ക് വാങ്ങാന്‍ കഴിയുന്നത്ര നിലപാടില്ലാത്ത, ഭരിക്കുവാന്‍ ഓരോ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും അവസരം കൊടുക്കുന്ന കുതിരക്കച്ചവടത്തിന് ഇപ്പോഴും ജനാധിപത്യം എന്ന് തന്നെയാണോ പേരെന്ന് അദ്ദേഹം ഫെയിസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

പണത്തോടും അധികാരത്തോടും മാത്രം ആര്‍ത്തിയുള്ള വിവരംകെട്ട ഒരുകൂട്ടം ആളുകളെയാണ് ഒരു ജനാധിപത്യ രാജ്യത്ത് ഭരണാധികാരികളും നേതാക്കന്മാരുമായി ലഭിക്കുന്നതെങ്കില്‍ ആ രാജ്യത്തിന്റെ അവസ്ഥയെപ്പറ്റി പ്രത്യേകിച്ചു എന്ത് പറയാനാണെന്നും ലോകത്തെ ഏറ്റവും വലിയ ‘ജനാധിപത്യ രാജ്യം’ എന്നൊക്കെ മേനി പറയാന്‍ ഇനിയും നമുക്ക് നാണമാകില്ലേ എന്നും അദ്ദേഹം ചോദിക്കുന്നു. കേവല ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞില്ലെങ്കിലും ഗവര്‍ണറുടെ തീരുമാനം അനുകൂലമായതിനാല്‍ ഇന്ന് രാവിലെ ബിജെപി നേതാവ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷധവുമായി ജെഡിഎസ്-കോണ്‍ഗ്രസ് നേതൃത്വം രംഗത്ത് വരികയും ചെയ്തിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-

ഇങ്ങനെ ചന്തയില്‍ ലേലം വിളിച്ച് വിലയ്ക്ക് വാങ്ങാന്‍ കഴിയുന്നത്ര നിലപാടില്ലാത്ത, നിലവാരവും വ്യക്തിത്വവുമില്ലാത്ത പണത്തോടും അധികാരത്തോടും മാത്രം ആര്‍ത്തിയുള്ള വിവരം കെട്ട ഒരുകൂട്ടം ആളുകളെയാണ് ഒരു ജനാധിപത്യ രാജ്യത്ത് ഭരണാധികാരികളും നേതാക്കന്മാരുമായി ലഭിക്കുന്നതെങ്കില്‍ ആ രാജ്യത്തിന്റെ അവസ്ഥയെപ്പറ്റി പ്രതേകിച്ചു എന്ത് പറയാന്‍…ഇത്തരത്തില്‍ പണം കൊടുത്ത് ആളുകളെ വിലയ്ക്ക് വാങ്ങി ഭരിക്കുവന്‍ ഓരോ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും അവസരം കൊടുക്കുന്ന കുതിരക്കച്ചവടത്തിന് ഇപ്പോഴും ജനാധിപത്യം എന്ന് തന്നെയാണോ പേര്..ലോകത്തെ ഏറ്റവും വലിയ ”ജനാധിപത്യ രാജ്യം” എന്നൊക്കെ മേനി പറയാന്‍ ഇനിയും നമുക്ക് നാണമാകില്ലേ….