ഡോ. വി.സി.ഹാരിസ് സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയറക്ടര്‍ സ്ഥാനത്ത് തുടരും; നീക്കം ചെയ്ത നടപടി പിന്‍വലിച്ചു

എംജി യൂണിവേഴ്സിറ്റി സ്കൂള് ഓഫ് ലെറ്റേഴ്സ് ഡയറക്ടര് സ്ഥാനത്ത് ഡോ.വി.സി.ഹാരിസ് തുടരും. വി.സി.ഹാരിസിനെ ഡയറക്ടര് സ്ഥാനത്തു നിന്ന് മാറ്റിയ നടപടി സര്വകലാശാല പിന്വലിച്ചു. ഇന്ന് ചേര്ന്ന സിന്ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. കഴിഞ്ഞയാഴ്ച ചേര്ന്ന സിന്ഡിക്കേറ്റാണ് ഡോ.ഹാരിസിനെ തല്സ്ഥാനത്തു നിന്ന് നീക്കാന് തീരുമാനിച്ചത്. ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരുന്നില്ല.
 | 

ഡോ. വി.സി.ഹാരിസ് സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയറക്ടര്‍ സ്ഥാനത്ത് തുടരും; നീക്കം ചെയ്ത നടപടി പിന്‍വലിച്ചു

കോട്ടയം: എംജി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയറക്ടര്‍ സ്ഥാനത്ത് ഡോ.വി.സി.ഹാരിസ് തുടരും. വി.സി.ഹാരിസിനെ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയ നടപടി സര്‍വകലാശാല പിന്‍വലിച്ചു. ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. കഴിഞ്ഞയാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റാണ് ഡോ.ഹാരിസിനെ തല്‍സ്ഥാനത്തു നിന്ന് നീക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരുന്നില്ല.

സിന്‍ഡിക്കേറ്റ് തീരുമാനം മലയാള മനോരമ പത്രത്തിലൂടെയാണ് അടുത്ത ദിവസം പുറത്തു വന്നത്. ഇതോടെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. സോഷ്യല്‍ മീഡിയയിലും സര്‍വകലാശാലയു െതീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമുണ്ടായി. ഇടതു സിന്‍ഡിക്കേറ്റിന്റെ തീരുമാനത്തിനെതിരെ എസ്എഫ്‌ഐയും ഡോ.ഹാരിസ് അംഗമായ ഇടത് അധ്യാപക സംഘടയും രംഗത്തെത്തിയിരുന്നു.

നാക് സംഘത്തിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് സര്‍വകലാശാല നടത്തുന്ന മാതൃകാ സന്ദര്‍ശനത്തിന് എത്തിയ സംഘത്തോട് അപമര്യാദയായി പെരുമാറി എന്നാണ് ഹാരിസിനെ പുറത്താക്കുന്നതിന് കാരണമായി വിശദീകരിക്കപ്പെട്ടത്. എന്നാല്‍ സന്ദര്‍ശനത്തിനെത്തിയ സംഘം ഇക്കാര്യത്തില്‍ പരാതികളൊന്നും നല്‍കിയിരുന്നില്ല. ഡിപ്പാര്‍ട്ട്മെന്റിലെ കരാര്‍ ജീവനക്കാരിയെ യാതൊരു തൊഴില്‍ നിയമങ്ങളോ പരിഗണനകളോ കൂടാതെ പിരിച്ചു വിടണമെന്ന് സിന്‍ഡിക്കേറ്റ് ആവശ്യപ്പെട്ടിരുന്നു. പകരം സിന്‍ഡിക്കേറ്റ് നിര്‍ദേശിക്കുന്നയാളെ നിയമിക്കണമെന്നായിരുന്നു ആവശ്യം. ഇക്കാര്യത്തില്‍ വി.സി.ഹാരിസും സിന്‍ഡിക്കേറ്റും തമ്മില്‍ തര്‍ക്കവും നിലനിന്നിരുന്നു.

ലെറ്റേഴ്സ് വളപ്പില്‍ ഓഡിറ്റോറിയം പണിയാനുള്ള നീക്കത്തെയും ഡോ.ഹാരിസ് എതിര്‍ത്തിരുന്നു. ഓഡിറ്റോറിയത്തിനു പകരം ലെറ്റേഴ്സിലെ തീയേറ്റര്‍, ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്കായി തീയേറ്റര്‍ -ലൈബ്രറി കെട്ടിടം പണിയണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. ഈ തര്‍ക്കവും സിന്‍ഡിക്കേറ്റിന്റെ അപ്രീതിക്ക് കാരണമായിരുന്നു. വിഷയത്തില്‍ വി.സി.ഹാരിസിന്റെ വിശദീകരണം ലഭിക്കുന്നതിനു മുമ്പുതന്നെ പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം ഇദ്ദേഹത്തെ നീക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് സിന്‍ഡിക്കേറ്റ് തീരുമാനം എടുത്തത്.