
60-ാം പിറന്നാള്‍ ദിനത്തില്‍ ദൃശ്യം സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം നടത്തി മോഹന്‍ലാല്‍. ഫെയിസ്ബുക്കില് പങ്കുവെച്ച അനൗണ്‍സ്മെന്റ് വീഡിയോയിലാണ് ദൃശ്യം-2ന്റെ പ്രഖ്യാപനം മോഹന്‍ലാല്‍ നടത്തിയത്. ജീത്തു ജോസഫ് തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംവിധാനം നിര്‍വഹിക്കുന്നത്. ദൃശ്യം 2ന്റെ തിരക്കഥ താന്‍ വായിച്ചിരുന്നുവെന്നും ഉടന്‍ തന്നെ ഇതിന്റെ ചിത്രീകരണം ആരംഭിക്കുമെന്നും മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ജീത്തു വളരെ രസകരമായിട്ടാണ് അതിനെ ഒരുക്കിവച്ചിരിക്കുന്നത്. ജോര്ജ്ജുകുട്ടിയും ധ്യാനവും ദൃശ്യവുമാക്കെ എല്ലാ മലയാളികളുടെയും മനസ്സില്‍ ഉള്ളതാണ്. ആ കുടുംബത്തിന് എന്താണ് സംഭവിക്കാന്‍ പോകുന്നത്, പിടിക്കപ്പെടുമോ, ജോര്‍ജ്ജുകുട്ടി വീണ്ടും രക്ഷകനായി വരുമോ എന്നൊക്കെ അറിയാനുള്ള ആഗ്രഹം ജനങ്ങള്‍ക്കുണ്ടാകുമെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
വീഡിയോ കാണാം
Drishyam 2
Posted by Mohanlal on Thursday, May 21, 2020