ജീവിക്കാന്‍ വേണ്ടിയാണ് ചേട്ടാ! ഹര്‍ത്താല്‍ അനുകൂലികള്‍ തകര്‍ത്ത വാഹനത്തിനു മുന്നിലെ ഡ്രൈവറുടെ നിലവിളി വൈറല്‍

ഹര്ത്താല് അനുകൂലികള് തല്ലിത്തകര്ത്ത വാഹനത്തിനു മുന്നില് നിന്ന് നിലവിളിക്കുന്ന ഡ്രൈവറുടെ വീഡിയോ വൈറല്. തൃശൂരില് ഹിന്ദു ഐക്യവേദി നടത്തുന്ന ഹര്ത്താലിനിടെ എത്തിയ പിക്കപ്പ് വാഹനം ഹര്ത്താല് അനുകൂലികള് തല്ലിത്തകര്ക്കുകയായിരുന്നു. താന് ജീവിക്കാന് വേണ്ടി കൊണ്ടുനടക്കുന്ന വാഹനമാണ് തല്ലിത്തകര്ത്തിരിക്കുന്നതെന്ന് ഡ്രൈവര് നിലവിളിച്ച് കരയുകയാണ്. ഗുരുവായൂര് പാര്ത്ഥസാരഥി ക്ഷേത്രം ദേവസ്വം ബോര്ഡ് ഏറ്റെടുത്തതില് പ്രതിഷേധിച്ചാണ് ഹിന്ദു ഐക്യവേദി ഇന്ന് തൃശൂരില് ഹര്ത്താല് ആചരിച്ചത്. ദൈവത്തിനു വേണ്ടിയുള്ള ഹര്ത്താലില് ജീവിക്കാന് നെട്ടോട്ടമോടുന്നവര് ആക്രമിക്കപ്പെട്ടതാണ് സോഷ്യല് മീഡിയയില് ചര്ച്ചയായത്.
 | 

ജീവിക്കാന്‍ വേണ്ടിയാണ് ചേട്ടാ! ഹര്‍ത്താല്‍ അനുകൂലികള്‍ തകര്‍ത്ത വാഹനത്തിനു മുന്നിലെ ഡ്രൈവറുടെ നിലവിളി വൈറല്‍

ഹര്‍ത്താല്‍ അനുകൂലികള്‍ തല്ലിത്തകര്‍ത്ത വാഹനത്തിനു മുന്നില്‍ നിന്ന് നിലവിളിക്കുന്ന ഡ്രൈവറുടെ വീഡിയോ വൈറല്‍. തൃശൂരില്‍ ഹിന്ദു ഐക്യവേദി നടത്തുന്ന ഹര്‍ത്താലിനിടെ എത്തിയ പിക്കപ്പ് വാഹനം ഹര്‍ത്താല്‍ അനുകൂലികള്‍ തല്ലിത്തകര്‍ക്കുകയായിരുന്നു. താന്‍ ജീവിക്കാന്‍ വേണ്ടി കൊണ്ടുനടക്കുന്ന വാഹനമാണ് തല്ലിത്തകര്‍ത്തിരിക്കുന്നതെന്ന് ഡ്രൈവര്‍ നിലവിളിച്ച് കരയുകയാണ്. ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതില്‍ പ്രതിഷേധിച്ചാണ് ഹിന്ദു ഐക്യവേദി ഇന്ന് തൃശൂരില്‍ ഹര്‍ത്താല്‍ ആചരിച്ചത്. ദൈവത്തിനു വേണ്ടിയുള്ള ഹര്‍ത്താലില്‍ ജീവിക്കാന്‍ നെട്ടോട്ടമോടുന്നവര്‍ ആക്രമിക്കപ്പെട്ടതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്.

വീഡിയോ കാണാം