ഡ്രൈവിംഗ് ലൈസന്‍സുകള്‍ ‘സാരഥി’യിലേക്ക്; ബുക്ക് രൂപത്തിലുള്ള ലൈസന്‍സുകള്‍ കാര്‍ഡ് ആക്കി മാറ്റണം

സംസ്ഥാനത്ത് ബുക്ക് രൂപത്തിലുള്ള് ഡ്രൈവിംഗ് ലൈസന്സ് ഉപയോഗിക്കുന്നവര് അത് കാര്ഡ് രൂപത്തിലേക്ക് മാറണമെന്ന് നിര്ദേശം.
 | 
ഡ്രൈവിംഗ് ലൈസന്‍സുകള്‍ ‘സാരഥി’യിലേക്ക്; ബുക്ക് രൂപത്തിലുള്ള ലൈസന്‍സുകള്‍ കാര്‍ഡ് ആക്കി മാറ്റണം

കൊച്ചി: സംസ്ഥാനത്ത് ബുക്ക് രൂപത്തിലുള്ള് ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിക്കുന്നവര്‍ അത് കാര്‍ഡ് രൂപത്തിലേക്ക് മാറണമെന്ന് നിര്‍ദേശം. മുഴുവന്‍ ഡ്രൈവിംഗ് ലൈസന്‍സുകളും കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ പുതിയ സോഫ്റ്റ് വെയര്‍ ആയ ‘സാരഥി’ യിലേക്ക് പോര്‍ട്ട് ചെയ്ത് കൊണ്ടിരിക്കുന്നതിനാലാണ് നിര്‍ദേശമെന്ന് ഗതാഗത കമ്മീഷണര്‍ അറിയിച്ചു.

ഇപ്പോഴും ബുക്ക് രൂപത്തിലുള്ള ലൈസന്‍സ് ഉപയോഗിക്കുന്നവര്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട ആര്‍ടിഒ, സബ് ആര്‍ടിഒ ഓഫീസുകളില്‍ എത്തി കാര്‍ഡ് രൂപത്തിലേക്ക് ലൈസന്‍സ് മാറ്റേണ്ടതാണ്. ഇല്ലെങ്കില്‍ ലൈസന്‍സ് പുതുക്കുന്നതിനും മറ്റ് സേവനങ്ങള്‍ക്കും തടസം നേരിടുമെന്ന് കമ്മീഷണര്‍ അറിയിച്ചു. കേരള പോലീസ് ഫെയിസ്ബുക്ക് പേജിലും ഇത് സംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പോസ്റ്റ് വായിക്കാം

കേരളത്തിലെ മുഴുവന്‍ ഡ്രൈവിംഗ് ലൈസന്‍സുകളും കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ പുതിയ സോഫ്റ്റ് വെയര്‍ ആയ ‘സാരഥി’ യിലേക്ക് പോര്‍ട്ട് ചെയ്ത് കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ബുക്ക് ഫോമിലുള്ള ഡ്രൈവിംഗ് ലൈസന്‍സുകള്‍ കാര്‍ഡിലേക്ക് മാറ്റണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. ഇപ്പോഴും പഴയ രൂപത്തിലുള്ള ലൈസന്‍സ് ഉപയോഗിക്കുന്നവര്‍ ഉടനെ ബന്ധപ്പെട്ട ആര്‍.ടി.ഒ / സബ് ആര്‍.ടി ഓഫീസുകളില്‍ ബന്ധപ്പെട്ട് കാര്‍ഡ് ഫോമിലേക്ക് ഉടന്‍ മാറ്റേണ്ടതാണ്. അല്ലാത്തപക്ഷം ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുവാനും, മറ്റ് സര്‍വീസുകള്‍ക്കും തടസ്സം നേരിടും.

കേരളത്തിലെ മുഴുവൻ ഡ്രൈവിംഗ് ലൈസൻസുകളും കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ പുതിയ സോഫ്റ്റ് വെയർ ആയ "സാരഥി" യിലേക്ക് പോർട്ട്…

Posted by Kerala Police on Friday, November 8, 2019