മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ചാല്‍ പോലീസിന് കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി

മൊബൈല് ഫോണില് സംസാരിച്ച് വാഹനമോടിച്ചാല് പോലീസിന് കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി. വാഹനമോടിക്കുമ്പോള് മൊബൈല് ഫോണ് ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമ വ്യവസ്ഥ ഇല്ല. അതുകൊണ്ടു തന്നെ പോലീസിന് കേസെടുക്കാനുള്ള അവകാശമില്ലെന്ന് കോടതി വ്യക്തമാക്കുന്നു. കാക്കനാട് സ്വദേശി എം.ജെ.സന്തോഷ് നല്കിയ ഹര്ജിയിലാണ് ഡിവിഷന് ബഞ്ചിന്റെ വിധി.
 | 

മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ചാല്‍ പോലീസിന് കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ചാല്‍ പോലീസിന് കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമ വ്യവസ്ഥ ഇല്ല. അതുകൊണ്ടു തന്നെ പോലീസിന് കേസെടുക്കാനുള്ള അവകാശമില്ലെന്ന് കോടതി വ്യക്തമാക്കുന്നു. കാക്കനാട് സ്വദേശി എം.ജെ.സന്തോഷ് നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബഞ്ചിന്റെ വിധി.

ഫോണില്‍ സംസാരിച്ച് വാഹനമോടിച്ചതിന് സന്തോഷിനെതിരെ പോലീസ് ആക്ടിലെ 118 (ഇ) വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിരുന്നു. ഒരാള്‍ അറിഞ്ഞുകൊണ്ട് പൊതുജനങ്ങളെയും പൊതു സുരക്ഷയെയും അപകടപ്പെടുത്തുന്ന നടപടികള്‍ക്കാണ് 118 (ഇ) വകുപ്പ് ചാര്‍ത്തുന്നത്. എന്നാല്‍ ഇത് കോടതിയില്‍ ചോദ്യം ചെയ്ത സന്തോഷിന് അനുകൂലമായി കോടതി വിധിയുണ്ടാവുകയായിരുന്നു.

മൊബൈല്‍ സംസാരം നിരോധിച്ചുകൊണ്ടുള്ള വ്യവസ്ഥ നിലവിലില്ലെന്നും ഇത്തരം പ്രവൃത്തികള്‍ക്ക് 118 (ഇ) പ്രകാരം കേസെടുക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടി കാണിച്ചു. ഇത്തരത്തില്‍ കേരളത്തില്‍ എവിടെയെങ്കിലും പോലീസ് കേസ് എടുത്തിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കേസ് നിലവിലുള്ള മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ഡിവിഷന്‍ ബെഞ്ച് പ്രസ്താവിച്ചു.