മതേതരത്വവും ജനാധിപത്യവും സമത്വവും ജന്മാവകാശമെന്ന് ദുല്‍ഖര്‍; ഇവ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ എതിര്‍ക്കപ്പെടണം

പൗരത്വ നിയമ ഭേദഗതിക്കെതിരെ ദുല്ഖര് സല്മാന്.
 | 
മതേതരത്വവും ജനാധിപത്യവും സമത്വവും ജന്മാവകാശമെന്ന് ദുല്‍ഖര്‍; ഇവ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ എതിര്‍ക്കപ്പെടണം

കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ദുല്‍ഖര്‍ സല്‍മാന്‍. മതേതരത്വം, ജനാധിപത്യം, സമത്വം തുടങ്ങിയവ നമ്മുടെ ജന്മാവകാശങ്ങളാണെന്നും അവയെ തകര്‍ക്കാന്‍ നടക്കുന്ന ഏത് ശ്രമവും എതിര്‍ക്കപ്പെടേണ്ടതാണെന്നും ദുല്‍ഖര്‍ ഫെയിസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ അഹിംസയിലൂന്നിയതാണ് നമ്മുടെ പാരമ്പര്യം. പ്രതിഷേധങ്ങള്‍ സമാധാനപരമാകണമെന്നും മികച്ചൊരു ഇന്ത്യക്കായി നമുക്ക് ഒരുമിച്ച് നില്‍ക്കാമെന്നും ദുല്‍ഖര്‍ പോസ്റ്റില്‍ പറയുന്നു. #longlivesecularism #unitedwestand എന്നീ ഹാഷ്ടാഗുകളും ദുല്‍ഖര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Secularism, democracy and equality are our birthright and we must resist any attempt to destroy it. However, do remember…

Posted by Dulquer Salmaan on Monday, December 16, 2019

ചലച്ചിത്ര ലോകത്ത് നിന്ന് നിരവധി പേര്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായുള്ള പ്രതിഷേധത്തില്‍ പങ്ക് ചേര്‍ന്നിരുന്നു. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍, അമല പോള്‍ തുടങ്ങിയവര്‍ ഇന്നലെ തങ്ങളുടെ നിലപാട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. പ്രതിഷേധങ്ങളില്‍ വൈറലായ ജാമിയ മിലിയ സര്‍വകലാശാലയിലെ പെണ്‍കുട്ടി പോലീസിന് നേരെ ചൂണ്ടുവിരല്‍ ഉയര്‍ത്തുന്ന ചിത്രമാണ് കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ചത്. ഇന്ത്യയുടെ മക്കളെ ഒന്നിപ്പിക്കാന്‍ ഈ ചൂണ്ടുവിരല്‍ ധാരാളം മതിയെന്നായിരുന്നു പോസ്റ്റ്.