അപരന്‍മാര്‍ക്ക് റോസാപ്പൂ! താമരയോട് സാമ്യമുള്ള ചിഹ്നം നല്‍കി അട്ടിമറി ശ്രമമെന്ന് കെ.സുരേന്ദ്രന്‍

ബിജെപി സ്ഥാനാര്ത്ഥികളുടെ അപരന്മാര്ക്ക് റോസാപ്പൂ ചിഹ്നം നല്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന് സര്ക്കാര് ശ്രമിക്കുകയാണെന്ന് കെ.സുരേന്ദ്രന്.
 | 
അപരന്‍മാര്‍ക്ക് റോസാപ്പൂ! താമരയോട് സാമ്യമുള്ള ചിഹ്നം നല്‍കി അട്ടിമറി ശ്രമമെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥികളുടെ അപരന്‍മാര്‍ക്ക് റോസാപ്പൂ ചിഹ്നം നല്‍കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കെ.സുരേന്ദ്രന്‍. താമര ചിഹ്നത്തോട് സാമ്യമുള്ള ചിഹ്നം അപരന്‍മാര്‍ക്ക് നല്‍കുകയാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ ആരോപണം. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് സിപിഎം അട്ടിമറി നീക്കം നടത്തുകയാണെന്ന ആരോപണമാണ് സുരേന്ദ്രന്‍ ഉന്നയിക്കുന്നത്.

ചിഹ്നം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. തിരുവനന്തപുരം കോര്‍പറേഷനിലെ 12 ഡിവിഷനുകളിലാണ് അപരന്‍മാര്‍ക്ക് റോസാപ്പൂ ചിഹ്നം നല്‍കിയെന്ന ആരോപണം ബിജെപി ഉയര്‍ത്തുന്നത്. ബിജെപിയെ തോല്‍പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും നിയമ നടപടി സ്വീകരിക്കുമെന്നും ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് പറഞ്ഞു.