പ്രധാനമന്ത്രി കൊച്ചിയില്‍; കറുത്ത ബലൂണുകളുമായി പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ

കേരളത്തില് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ പ്രതിഷധവുമായി ഡിവെെഫ്ഐ.
 | 
പ്രധാനമന്ത്രി കൊച്ചിയില്‍; കറുത്ത ബലൂണുകളുമായി പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ

കൊച്ചി: കേരളത്തില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ പ്രതിഷധവുമായി ഡിവെെഫ്‌ഐ. കൊച്ചി ഹില്‍ പാലസിന് മുന്നില്‍ കറുത്ത ബലൂണുകളുമായാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പ്രധാനമന്ത്രി ബിപിസിഎല്ലിലേക്ക് പോകുന്ന വഴിയിലാണ് പ്രതിഷേധം.

നേരത്തേ ഇരുമ്പനം സിഗ്നലിലായിരുന്നു പ്രതിഷേധം നിശ്ചയിച്ചിരുന്നത്. പിന്നീട് ഇത് ഹില്‍പാലസിന് മുന്നിലേക്ക് മാറ്റുകയായിരുന്നു. കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രി വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷം ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ കൂടി പങ്കെടുക്കും.

കേരളത്തില്‍ എത്തുന്ന മോദിക്ക് എതിരെ PoMoneModi ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയിരുന്നു. നിരവധി പ്രതിഷേധ ട്വീറ്റുകളാണ് ഈ ഹാഷ്ടാഗില്‍ വന്നുകൊണ്ടിരിക്കുന്നത്.