ലാലിസത്തിനെതിരെ ഡിവൈഎഫ്‌ഐയുടെ ‘കരിക്കിസം ബാൻഡ് ‘

ദേശീയ ഗെയിംസിന്റെ ഉദ്ഘാടന വേദിയിൽ ലാലിസം ബാൻഡിന്റെ മോശം പ്രകടനത്തിനെതിരേ ഡിവൈഎഫ്ഐയുടെ പ്രതിഷേധം. 'കരിക്കിസം' എന്ന ബാൻഡുമായാണ് ദേശീയ ഗെയിംസ് അഴിമതിക്കും കലാപരിപാടികൾ സംഘടിപ്പിച്ചതിലെ തട്ടിപ്പിനുമെതിരെ ഡിവൈഎഫ്ഐ പ്രതിഷേധിച്ചത്. ഡിവൈഎഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രതീകാത്മകമായി കരിക്കിസം ബാൻഡ് തിരുനക്കരയിൽ പരിപാടി സംഘടിപ്പിച്ചത്.
 | 
ലാലിസത്തിനെതിരെ ഡിവൈഎഫ്‌ഐയുടെ ‘കരിക്കിസം ബാൻഡ് ‘

കോട്ടയം: ദേശീയ ഗെയിംസിന്റെ ഉദ്ഘാടന വേദിയിൽ ലാലിസം ബാൻഡിന്റെ മോശം പ്രകടനത്തിനെതിരേ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം. ‘കരിക്കിസം’ എന്ന ബാൻഡുമായാണ് ദേശീയ ഗെയിംസ് അഴിമതിക്കും കലാപരിപാടികൾ സംഘടിപ്പിച്ചതിലെ തട്ടിപ്പിനുമെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചത്. ഡിവൈഎഫ്‌ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രതീകാത്മകമായി കരിക്കിസം ബാൻഡ് തിരുനക്കരയിൽ പരിപാടി സംഘടിപ്പിച്ചത്.

സോളാർ സമരക്കാലത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഷാലുമേനോന്റെ വീട്ടിൽ പോയി കരിക്ക് കുടിച്ചത് വിവാദമായിരുന്നു. ഈ സംഭവത്തെ കളിയാക്കിയാണ് കരിക്കിസം എന്ന് ബാൻഡിന് പേരിട്ടത്. ‘ഓർമകളോടി കളിക്കുവാനെത്തുന്ന മുറ്റത്തെ കരിക്കിസം തെങ്ങിൻ ചുവട്ടിൽ’ എന്ന പരസ്യ വാചകവുമായി തിരുവഞ്ചൂരും ശാലുമേനോനും ബാൻഡ് താരങ്ങളായി അണിനിരക്കുന്ന ചിത്രങ്ങളടങ്ങിയ ബാനറിനു മുന്നിലായിരുന്നു അവതരണം.

രണ്ടുകോടി മുടക്കിയ കലാപരിപാടിയിലേതുപോലെ ചുണ്ടനക്കലല്ല ഇതെന്നും, വേണമെങ്കിൽ പരിശോധിക്കാമെന്നുമുള്ള അനൗൺസ്‌മെന്റോടെ യാണ് പരിപാടി നടന്നത്. മോട്ടോർ യൂണിയൻ ഓഫീസ് പരിസരത്തുനിന്നും മന്ത്രി തിരുവഞ്ചൂർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നഗരംചുറ്റി നൂറുകണക്കിന് പ്രവർത്തകർ പ്രകടനം നടത്തി.