ഈദുല്‍ ഫിത്തര്‍; ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ക് ഡൗണില്‍ ഇളവ്

ഈദുല് ഫിത്തറിനോട് അനുബന്ധിച്ച് ഞായറാഴ്ച സമ്പൂര്ണ്ണ ലോക്ക് ഡൗണില് ഇളവ് അനുവദിച്ചു.
 | 
ഈദുല്‍ ഫിത്തര്‍; ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ക് ഡൗണില്‍ ഇളവ്

തിരുവനന്തപുരം: ഈദുല്‍ ഫിത്തറിനോട് അനുബന്ധിച്ച് ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ക് ഡൗണില്‍ ഇളവ് അനുവദിച്ചു. ബേക്കറികള്‍, മിഠായിക്കടകള്‍, വസ്ത്രക്കടകള്‍, ചെരുപ്പു കടകള്‍, ഫാന്‍സി സ്റ്റോറുകള്‍ തുടങ്ങിയവയ്ക്ക് രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ പ്രവര്‍ത്തിക്കാം. ഇറച്ചിക്കടകള്‍ക്കും മത്സ്യക്കടകള്‍ക്കും രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 11 വരെ പ്രവര്‍ത്തനാനുമതിയുണ്ട്.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ബന്ധുവീടുകള്‍ സന്ദര്‍ശിക്കാനും അന്തര്‍ജില്ലാ യാത്രകള്‍ നടത്താനും അനുമതി നല്‍കിയിട്ടുണ്ട്. മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയവ കൃത്യമായി പാലിക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.

ഞായറാഴ്ച അനുവദിച്ചിരിക്കുന്ന പ്രത്യേക ഇളവുകള്‍ക്ക് പുറമേയാണ് പെരുന്നാളിന് കൂടുതല്‍ ഇളവുകള്‍ നല്‍കിയിരിക്കുന്നത്.