മന്ത്രി ജലീലിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ്; വീണ്ടും മൊഴിയെടുക്കും

മന്ത്രി കെ.ടി. ജലീലിന് ക്ലീന് ചിറ്റ് നല്കിയെന്ന വാര്ത്ത നിഷേധിച്ച് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
 | 
മന്ത്രി ജലീലിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ്; വീണ്ടും മൊഴിയെടുക്കും

കൊച്ചി: മന്ത്രി കെ.ടി. ജലീലിന് ക്ലീന്‍ ചിറ്റ് നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ജലീലിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. വീണ്ടും മൊഴിയെടുക്കുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് മേധാവി അറിയിച്ചു. ജലീലിന്റെ മൊഴി തൃപ്തികരമാണെന്നും സ്വര്‍ണ്ണക്കടത്തില്‍ അദ്ദേഹത്തിന് ബന്ധമില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചുവെന്നായിരുന്നു നേരത്തേ വന്ന വാര്‍ത്ത.

രണ്ട് ദിവസങ്ങളായാണ് ജലീലിന്റെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് രേഖപ്പെടുത്തിയതെന്നും വാര്‍ത്തകള്‍ വന്നിരുന്നു. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലെയുമായാണ് മൊഴിയെടുപ്പ് നടന്നത്. കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് നേരത്തേ ജലീലില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞിരുന്നു.

ഈ ചോദ്യങ്ങള്‍ക്ക് എഴുതി നല്‍കിയ മറുപടിയുടെ അടിസ്ഥാനത്തിലാണ് നേരിട്ടുള്ള മൊഴിയെടുപ്പ് നടന്നത്. മന്ത്രിയുടെ മൊഴി പരിശോധിച്ചു വരികയാണെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.