ചോദ്യം ചെയ്യലിന് ഹാജരാകണം; മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് ഇഡി നോട്ടീസ്

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി മുഖ്യമന്ത്രിയുടെ അഡീഷണല് പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് എന്ഫോഴ്സ്മെന്റ് നോട്ടീസ്.
 | 
ചോദ്യം ചെയ്യലിന് ഹാജരാകണം; മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് ഇഡി നോട്ടീസ്

തിരുവനന്തപുരം: ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്. വെള്ളിയാഴ്ച ഹാജരാകണമെന്നാണ് നോട്ടീസ്. സ്വര്‍ണ്ണക്കടത്തിനെ കുറിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ ടീമിന് അറിയാമായിരുന്നുവെന്നാണ് ഇഡി കോടതിയില്‍ പറഞ്ഞത്. ആ സംഘം മുഖ്യമന്ത്രിയുടെ ഓഫീസില്‍ ആണെന്നും അതിനാല്‍ രവീന്ദ്രനെ ചോദ്യം ചെയ്യണമെന്നുമാണ് ഇഡി അവകാശപ്പെടുന്നത്.

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടാമത്തെയാളാണ് രവീന്ദ്രന്‍. രവീന്ദ്രന് നേരത്തേ ഇഡി നോട്ടീസ് അയച്ചിരുന്നുവെങ്കിലും കോവിഡ് ബാധിതനായതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് രവീന്ദ്രന്‍ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വിശ്വസ്തരായ ഉദ്യോഗസ്ഥരില്‍ ഒരാളാണ് രവീന്ദ്രന്‍.

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പലവട്ടം ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് ചെയ്ത എം.ശിവശങ്കര്‍ ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുകയാണ്. കസ്റ്റംസ് കഴിഞ്ഞ ദിവസം ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.