പ്രവാസി സംഘടനയായ ഇടം അര്‍ഹരായവര്‍ക്ക് പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു
ഇടം പ്രവാസി സംഘടന അവരുടെ അംഗങ്ങളില്‍ അര്‍ഹര്‍ ആയവര്‍ക്കും പുറത്തു നിന്നുള്ള സാധുക്കള്‍ക്കും പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു. കിറ്റ് വിതരണ ഉല്‍ഘാടനം സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.എ. ബക്കറിന് നല്കി ഇടം പ്രസിഡന്റ് നവാസ് മൈതീന്‍ നിര്‍വഹിച്ചു. ഓരോ ബിരിയാണി കിറ്റിലും 4 മാസ്ക് ഉള്‍പ്പെടെ വച്ച് കൊണ്ട് കോവിഡ് കാലത്തെ ജീവിതരീതിയെ കുറിച്ച് അവബോധം കൂടി നല്‍കിയാണ് കിറ്റ് വിതരണം നടത്തിയത്.
ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.ഇ. അബ്ബാസ്, ഇടം ജോയിന്റ് സെക്രട്ടറി നവാസ് കൊടുത്തപ്പിള്ളിയില്, എക്സിക്യൂട്ടീവ് അംഗങ്ങളായ റഷീദ് പരീക്കുട്ടി, റീസല്‍ പി. ബഷീര്‍, ജനീബ് പടിക്കാമറ്റം, ഇടം അംഗം ഷംനാദ് മംഗലശ്ശേരി എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. സൗദിയില്‍ അടക്കം വിവിധ ജിസിസി രാജ്യങ്ങളില്‍ ദുരിതത്തില്‍ കഴിയുന്ന ഇടം അംഗങ്ങള്‍ക്കും ഇടം പെരുന്നാള്‍ കിറ്റ് വിതരണം നടന്നിരുന്നു.