ചീഫ് സെക്രട്ടറിയുടെ പരാമർശം കാപട്യം; ജിജി തോംസണെ വിമർശിച്ച് വീക്ഷണത്തിൽ മുഖപ്രസംഗം

ചീഫ് സെക്രട്ടറി ജിജി തോംസണെ വിമർശിച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണത്തിൽ മുഖപ്രസംഗം. പാമൊലിൻ കേസുമായി ബന്ധപ്പെട്ട ജിജി തോംസൺന്റെ പരാമർശം കാപട്യം വനിറഞ്ഞതാണ്. ഇതിലൂടെ സർക്കാരിനെ അപകീർത്തിപ്പെടുത്താമാണ് ചീഫ് സെക്രട്ടറിയുടെ ശ്രമം.
 | 
ചീഫ് സെക്രട്ടറിയുടെ പരാമർശം കാപട്യം; ജിജി തോംസണെ വിമർശിച്ച് വീക്ഷണത്തിൽ മുഖപ്രസംഗം

കൊച്ചി: ചീഫ് സെക്രട്ടറി ജിജി തോംസണെ വിമർശിച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണത്തിൽ മുഖപ്രസംഗം. പാമൊലിൻ കേസുമായി ബന്ധപ്പെട്ട ജിജി തോംസൺന്റെ പരാമർശം കാപട്യം വനിറഞ്ഞതാണ്. ഇതിലൂടെ സർക്കാരിനെ അപകീർത്തിപ്പെടുത്താമാണ് ചീഫ് സെക്രട്ടറിയുടെ ശ്രമം.

ലൈറ്റ് മെട്രോ പദ്ധതിയിൽ ഡി.എം.ആർ.സിക്കെതിരായ ശുപാർശ തള്ളിയതാണ് കൊതിക്കെറുവിന് കാരണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

പാമൊലിൻ ഇറക്കുമതി ചെയ്യാനുള്ള കരുണാകരൻ സർക്കാരിന്റെ തീരുമാനം തെറ്റാണെന്ന് കഴിഞ്ഞ ദിവസം ജിജി തോംസൺ പറഞ്ഞിരുന്നു. താൻ ഇതിൽ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഉദ്യോഗസ്ഥൻ എന്ന നിലയ്ക്ക് മന്ത്രിസഭാ തീരുമാനം അംഗീകരിക്കേണ്ടി വരികയായിരുന്നുവെന്നും ജിജി തോംസൺ വ്യക്തമാക്കിയിരുന്നു. ചീഫ് സെക്രട്ടറിയുടെ അഭിപ്രായപ്രകടനത്തെ ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം വിമർശിക്കുകയും ചെയ്തു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ ജിജി തോംസണെതിരെ രംഗത്തെത്തിയിരുന്നു.