വിശുദ്ധിയുടെ നിറവിൽ റമദാൻ ആഘോഷം

ഒരു മാസം നീണ്ട വ്രതശുദ്ധിയുടെ നാളുകൾക്കൊടുവിൽ വിശ്വാസികൾ ഇന്ന് റമദാൻ ആഘോഷിക്കുന്നു. റമദാൻ 30 പൂർത്തിയാക്കിയാണ് ഇക്കുറി ചെറിയ പെരുന്നാളെത്തിയത്. മസ്ജിദുകളിലും ഈദ്ഗാഹുകളിലുമായി പ്രത്യേക പെരുന്നാൾ നമസ്കാരങ്ങൾ തുടങ്ങി. അഞ്ചു വെള്ളിയാഴ്ചകളുടെ പുണ്യം കൂടി നേടിയാണ് വിശ്വാസികൾ ഈ വർഷത്തെ ഈദുൽ ഫിത്തറിനെ വരവേൽക്കുന്നത്.
 | 
വിശുദ്ധിയുടെ നിറവിൽ റമദാൻ ആഘോഷം

 

തിരുവനന്തപുരം: ഒരു മാസം നീണ്ട വ്രതശുദ്ധിയുടെ നാളുകൾക്കൊടുവിൽ വിശ്വാസികൾ ഇന്ന് റമദാൻ ആഘോഷിക്കുന്നു. റമദാൻ 30 പൂർത്തിയാക്കിയാണ് ഇക്കുറി ചെറിയ പെരുന്നാളെത്തിയത്. മസ്ജിദുകളിലും ഈദ്ഗാഹുകളിലുമായി പ്രത്യേക പെരുന്നാൾ നമസ്‌കാരങ്ങൾ തുടങ്ങി. അഞ്ചു വെള്ളിയാഴ്ചകളുടെ പുണ്യം കൂടി നേടിയാണ് വിശ്വാസികൾ ഈ വർഷത്തെ ഈദുൽ ഫിത്തറിനെ വരവേൽക്കുന്നത്.

വ്യാഴാഴ്ച മാസപ്പിറവി കാണാത്തതിനാൽ പെരുന്നാളിന്റെ ഒരുക്കങ്ങൾക്ക് ഒരു ദിനം കൂടി ലഭിച്ചു. ഉത്തരേന്ത്യയിലെങ്ങും ശനിയാഴ്ചയാണ് പെരുന്നാൾ ആഘോഷം. സൗദിയിൽ മാസപ്പിറവി കണ്ടതിനാൽ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ വെള്ളിയാഴ്ചയായിരുന്നു പെരുന്നാൾ. ജൂൺ 18നാണ് കേരളത്തിൽ റമാദൻ വ്രതം ആരംഭിച്ചത്.