കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിക്കും ഭാര്യക്കും ഇരട്ട വോട്ട്

കോണ്ഗ്രസ് എംഎല്എ എല്ദോസ് കുന്നപ്പള്ളിക്കും ഭാര്യക്കും ഇരട്ട വോട്ട്.
 | 
കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിക്കും ഭാര്യക്കും ഇരട്ട വോട്ട്

കൊച്ചി: കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിക്കും ഭാര്യക്കും ഇരട്ട വോട്ട്. മൂവാറ്റുപുഴ, മാറാടി പഞ്ചായത്തിലും രായരമംഗലം പഞ്ചായത്തിലുമാണ് ഇവര്‍ക്ക് വോട്ടുകള്‍ ഉള്ളത്. ഇരട്ട വോട്ട് വിഷയത്തില്‍ സര്‍ക്കാരിന് എതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പെരുമ്പാവൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എല്‍ദോസ് കുന്നപ്പള്ളിക്കും ഭാര്യക്കും ഇരട്ട വോട്ടുണ്ടെന്ന വെളിപ്പെടുത്തലുണ്ടായത്.

അതേസമയം ഇരട്ട വോട്ടിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് എല്‍ദോസ് കുന്നപ്പള്ളി പ്രതികരിച്ചു. മാറാടിയില്‍ നിന്ന് അഞ്ച് വര്‍ഷം മുന്‍പ് താമസം മാറിയിരുന്നുവെന്നും എല്‍ദോസ് വ്യക്തമാക്കി. രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഇരട്ട വോട്ട് പരിശോധിക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.

140 മണ്ഡലങ്ങളിലേയും വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഇതിനായി ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക ടീമുകള്‍ രൂപീകരിക്കണം. 25-ാം തിയതിക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.