Monday , 23 September 2019
News Updates

തെലുഗു രാഷ്ട്രീയം; ഇലക്ഷന്‍ മൊമന്റ്‌സില്‍ ആന്ധ്രയും തെലങ്കാനയും വിലയിരുത്തപ്പെടുന്നു; വീഡിയോ

കൊച്ചി: ന്യൂസ്‌മൊമന്റ്‌സിന്റെ ഇലക്ഷന്‍ അനുബന്ധ വെബ് സീരീസായ ഇലക്ഷന്‍ മൊമന്റ്‌സില്‍ ഇന്ന് ചര്‍ച്ച ചെയ്യുന്നത് ആന്ധ്രാ പ്രദേശും തെലങ്കാനയുമാണ്. ദേശീയ പാര്‍ട്ടികള്‍ക്കും പ്രാദേശിക പാര്‍ട്ടികള്‍ക്കും വ്യക്തമായ സ്വാധീനമുള്ള ഈ സംസ്ഥാനങ്ങളില്‍ വിഭജനത്തിനു ശേഷമുള്ള രണ്ടാമത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പാണ് നടക്കുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ ശക്തമായി ഇടപെടുന്ന ചന്ദ്രബാബു നായിഡുവിനെപ്പോലെയുള്ള നേതാക്കളുടെ സ്വാധീനവും ഈ മേഖലയെ ശ്രദ്ധേയമാക്കുന്നു.

വൈഎസ്ആര്‍ കോണ്‍ഗ്രസ് പോലെയുള്ള രാഷ്ട്രീയ കക്ഷികളുടെ സ്വാധീനവും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കപ്പെടും. ടിആര്‍എസിന് പ്രാമുഖ്യമുള്ള തെലങ്കാന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്ക്കുമെന്നതാണ് മറ്റൊരു പ്രധാന ചോദ്യം. ടിആര്‍എസിന്റെ അഞ്ചു വര്‍ഷത്തെ സംസ്ഥാന ഭരണവും വിലയിരുത്തപ്പെടും. വെബ് സീരീസിന്റെ മൂന്നാം എപ്പിഡോഡ് ഇവിടെ കാണാം.

വീഡിയോ

DONT MISS