Thursday , 20 June 2019
Kalyan
News Updates

പടിഞ്ഞാറിന്റെ വിധിയെഴുത്ത്; ഇലക്ഷന്‍ മൊമന്റ്‌സില്‍ ഇന്ന് പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍; വീഡിയോ

കൊച്ചി: ഇന്ത്യയുടെ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലൂടെയാണ് ഇലക്ഷന്‍ മൊമന്റ്‌സ് ഇന്ന് സഞ്ചരിക്കുന്നത്. എന്‍ഡിഎയ്ക്ക് വ്യക്തമായ സ്വാധീനമുള്ള ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ മൂന്നു സംസ്ഥാനങ്ങളിലെ രാഷ്ട്രീയം വെബ് സീരീസിന്റെ അഞ്ചാം എപ്പിസോഡ് വിശകലനം ചെയ്യുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും വിജയമുണ്ടായ ഗുജറാത്തിലും ഗോവയിലും ശിവസേന സഖ്യത്തിനൊപ്പം വന്‍ മുന്നേറ്റം നടത്തിയ മഹാരാഷ്ട്രയിലും ബിജെപിക്ക് വീണ്ടും വിജയമുണ്ടാകുമോ എന്നതാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ നടത്തിയതുപോലെ കോണ്‍ഗ്രസ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുന്നേറ്റം നടത്തുമോ എന്ന കാര്യവും വിശകലന വിധേയമാകുന്നു. പ്രാദേശിക രാഷ്ട്രീയത്തേക്കാള്‍ പ്രക്ഷോഭങ്ങള്‍ക്കും അവയ്ക്ക് നേതൃത്വം നല്‍കിയവരുമാണ് ബിജെപിയുടെ മുഖ്യ എതിരാളികള്‍. പട്ടേല്‍ സമര നായകന്‍ ഹാര്‍ദിക് പട്ടേലും ജിഗ്നേഷ് മേവാനിയും മോഡിയുടെയും അമിത് ഷായുടെയും തട്ടകത്തില്‍ അടിയൊഴുക്കുകള്‍ സൃഷ്ടിക്കുമോ എന്നതും ഈ എപ്പിസോഡ് ചര്‍ച്ച ചെയ്യുന്നു.

വീഡിയോ

DONT MISS