Monday , 23 September 2019
News Updates

വടക്കിന്റെ വിധിയെഴുത്ത്; ഇലക്ഷന്‍ മൊമന്റ്‌സില്‍ ഇന്ന് വടക്കന്‍ മേഖല; വീഡിയോ

നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെ ഭരണത്തിലേറാന്‍ സഹായിച്ച മേഖലയാണ് ഇന്ത്യയുടെ വടക്കന്‍ മേഖല. 244 ലോക്‌സഭാ സീറ്റുകളാണ് ഈ മേഖലയിലുള്ളത്. ഇവയില്‍ 201 സീറ്റുകള്‍ 2014ലെ തെരഞ്ഞെടുപ്പില്‍ ബിജെപി സ്വന്തമാക്കിയിരുന്നു. ന്യൂസ്‌മൊമന്റ്‌സിന്റെ ഇലക്ഷന്‍ വെബ് സീരീസായ ഇലക്ഷന്‍ മൊമന്റ്‌സ് ആറാം എപ്പിസോഡില്‍ ഈ മേഖലയാണ് വിശകലനത്തിന് വിധേയമാക്കുന്നത്. ബിജെപിയും സഖ്യകക്ഷികളും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടത്തിയ പ്രകടനം ഇത്തവണ ആവര്‍ത്തിക്കുമോ എന്നതാണ് പ്രധാനമായും ചര്‍ച്ചയാകുന്നത്.

ഹിന്ദി ഹൃദയഭൂമിയിലെ മൂന്നു സംസ്ഥാനങ്ങളില്‍ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വന്‍ തിരിച്ചടിയാണ് ലഭിച്ചത്. കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും വന്‍ മുന്നേറ്റമുണ്ടാക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ വടക്കന്‍ മേഖലയുടെ വിധിയെഴുത്ത് എന്തായിരിക്കുമെന്ന് ഈ എപ്പിസോഡ് വിലയിരുത്തുന്നു. നോര്‍ത്ത് രണ്ട് എപ്പിസോഡുകളിലായാണ് ചര്‍ച്ച ചെയ്യുന്നത്.

വീഡിയോ

DONT MISS