Thursday , 20 June 2019
Kalyan
News Updates

ഹിന്ദി ഹൃദയഭൂമി പറയുന്നു; ഇലക്ഷന്‍ മൊമന്റ്‌സില്‍ വടക്കന്‍ മേഖല തുടരുന്നു; വീഡിയോ

മധ്യപ്രദേശ്, ജമ്മു കാശ്മീര്‍ തുടങ്ങി ഡല്‍ഹിയും ഹിമാചല്‍ പ്രദേശും ഛത്തീസ്ഗഡും ഉള്‍പ്പെടെയുള്ള വടക്കന്‍ സംസ്ഥാനങ്ങളിലൂടെയാണ് ഇലക്ഷന്‍ മൊമന്റ്‌സിന്റെ ഏഴാം എപ്പിസോഡ് സഞ്ചരിക്കുന്നത്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ച വടക്കന്‍ സംസ്ഥാനങ്ങളില്‍ കാറ്റു മാറി വീശുന്നതിന്റെ ലക്ഷണങ്ങളാണ് മധ്യപ്രദേശിലും ഛത്തീസ്ഗഡിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കാണിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഒരു മത്സരത്തിനുള്ള സാഹചര്യം ഉരുത്തിരിയുന്നുണ്ടോ എന്ന കാര്യം ഇവിടെ വിലയിരുത്തപ്പെടുന്നു.

വടക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളും ബിജെപിക്ക് അത്ര ആശാവഹമല്ല. ഈ പശ്ചാത്തലത്തില്‍ സഖ്യകക്ഷികള്‍ക്ക് ഉദാരമായി സീറ്റുകള്‍ നല്‍കിക്കൊണ്ട് ബിജെപി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങള്‍ ഫലപ്രദമാകുമോ എന്ന കാര്യവും ഇലക്ഷന്‍ മൊമന്റ്‌സ് ചര്‍ച്ച ചെയ്യുന്നു. പശു തീവ്രവാദവും കര്‍ഷക പ്രശ്‌നങ്ങളും ജനങ്ങളുടെ വിധിയെഴുത്തിനെ സ്വാധീനിക്കുമോ എന്നതും ചര്‍ച്ചയാകുന്നു.

വീഡിയോ കാണാം

DONT MISS