വനത്തിനുള്ളില്‍ കുഴിയില്‍ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി; വീഡിയോ കാണാം

വനത്തിനുള്ളില് കുഴിയില് അകപ്പെട്ട കുട്ടിയാനയെ രക്ഷപ്പെടുത്തി. ആദിവാസികളും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേര്ന്നാണ് കുട്ടിയാനയെ കുഴിയില് നിന്ന് കരകയറ്റിയത്. കൂട്ടത്തിനൊപ്പം നീര്ചാലിലേക്ക് വെള്ളം കുടിക്കാന് പോകുമ്പോളാണ് കുട്ടിക്കൊമ്പന് കുഴിയില് വീണതെന്നാണ് കരുതുന്നത്. രാവിലെ വനവിഭവങ്ങള് ശേഖരിക്കാന് പോയ ആദിവാസികളാണ് കുഴിക്കുള്ളില് കുടുങ്ങിയ കുട്ടിയാനയെയും സമീപത്ത് നിലയുറപ്പിച്ചിരുന്ന ആനക്കൂട്ടത്തെയും കണ്ടത്. ഇവര് വിവരം അറിയിച്ചതനുസരിച്ച് നേര്യമംഗലം ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ നേതൃത്വത്തില് എത്തിയ വനപാലകരും ആദിവാസികളും കുട്ടിയാനയെ രക്ഷപ്പെടുത്തി കാട്ടിലേക്ക് വിട്ടു.
 | 

വനത്തിനുള്ളില്‍ കുഴിയില്‍ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി; വീഡിയോ കാണാം

കോതമംഗലം: വനത്തിനുള്ളില്‍ കുഴിയില്‍ അകപ്പെട്ട കുട്ടിയാനയെ രക്ഷപ്പെടുത്തി. ആദിവാസികളും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് കുട്ടിയാനയെ കുഴിയില്‍ നിന്ന് കരകയറ്റിയത്. കൂട്ടത്തിനൊപ്പം നീര്‍ചാലിലേക്ക് വെള്ളം കുടിക്കാന്‍ പോകുമ്പോളാണ് കുട്ടിക്കൊമ്പന്‍ കുഴിയില്‍ വീണതെന്നാണ് കരുതുന്നത്. രാവിലെ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആദിവാസികളാണ് കുഴിക്കുള്ളില്‍ കുടുങ്ങിയ കുട്ടിയാനയെയും സമീപത്ത് നിലയുറപ്പിച്ചിരുന്ന ആനക്കൂട്ടത്തെയും കണ്ടത്. ഇവര്‍ വിവരം അറിയിച്ചതനുസരിച്ച് നേര്യമംഗലം ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ എത്തിയ വനപാലകരും ആദിവാസികളും കുട്ടിയാനയെ രക്ഷപ്പെടുത്തി കാട്ടിലേക്ക് വിട്ടു.

വീഡിയോ കാണാം

www.kothamangalamvartha.com

കുട്ടി കൊമ്പനെ വനപാലകരും ആദിവാസികളും ചേർന്ന് രക്ഷപ്പെടുത്തി…http://www.kothamangalamvartha.com/baby-elephant-trapped-in-river-pond/

Posted by Kothamangalamvartha.com കോതമംഗലം വാർത്ത on Friday, July 14, 2017