പെരിയാറിലൂടെ ആനയുടെ ജഡം കൊടുങ്ങല്ലൂരിന് സമീപം കരയ്ക്കടുപ്പിച്ചു; ഒഴുകിയത് 100 കിലോമീറ്ററിലേറെ

നാല് ദിവസം മുന്പ് പെരിയാറില് ഒഴുകാന് ആരംഭിച്ച ആനയുടെ ജഡം കരയ്ക്കടുപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്കാണ് കൊടുങ്ങല്ലൂരിന് സമീപം കോട്ടപ്പുറത്ത് ആനയുടെ ജഡം കരയ്ക്ക് അടുപ്പിച്ചത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കം കാണുമെന്നാണ് കരുതുന്നത്. വ്യാഴാഴ്ച നേര്യമംഗലം വനത്തില് ദേവിയാറിലൂടെ ഒഴുകി പെരിയാറില് എത്തിയ ആനയുടെ ജഡം ഭൂതത്താന്കെട്ട് ഡാമിലൂടെ മലവെള്ളപ്പാച്ചിലില് ഒഴുകി നീങ്ങുകയായിരുന്നു. ഇന്നലെ രാവിലെ കാലടി ചൗക്കയില് പെരിയാറില് ജഡം വനംവകുപ്പ് ഉദ്യോഗസ്ഥര് കണ്ടെത്തി. പെരുമ്പാവൂര് ഫോറസ്റ്റ് ഫ്ളൈയിംഗ് സ്ക്വാഡും സ്പെഷ്യല് ഫോറസ്റ്റ് പ്രൊട്ടക്ഷന് ഫോഴ്സും ഇവിടം
 | 
പെരിയാറിലൂടെ ആനയുടെ ജഡം കൊടുങ്ങല്ലൂരിന് സമീപം കരയ്ക്കടുപ്പിച്ചു; ഒഴുകിയത് 100 കിലോമീറ്ററിലേറെ

നാല് ദിവസം മുന്‍പ് പെരിയാറില്‍ ഒഴുകാന്‍ ആരംഭിച്ച ആനയുടെ ജഡം കരയ്ക്കടുപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്കാണ് കൊടുങ്ങല്ലൂരിന് സമീപം കോട്ടപ്പുറത്ത് ആനയുടെ ജഡം കരയ്ക്ക് അടുപ്പിച്ചത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കം കാണുമെന്നാണ് കരുതുന്നത്. വ്യാഴാഴ്ച നേര്യമംഗലം വനത്തില്‍ ദേവിയാറിലൂടെ ഒഴുകി പെരിയാറില്‍ എത്തിയ ആനയുടെ ജഡം ഭൂതത്താന്‍കെട്ട് ഡാമിലൂടെ മലവെള്ളപ്പാച്ചിലില്‍ ഒഴുകി നീങ്ങുകയായിരുന്നു.

ഇന്നലെ രാവിലെ കാലടി ചൗക്കയില്‍ പെരിയാറില്‍ ജഡം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. പെരുമ്പാവൂര്‍ ഫോറസ്റ്റ് ഫ്‌ളൈയിംഗ് സ്‌ക്വാഡും സ്‌പെഷ്യല്‍ ഫോറസ്റ്റ് പ്രൊട്ടക്ഷന്‍ ഫോഴ്‌സും ഇവിടം മുതല്‍ നിരീക്ഷണം ആരംഭിച്ചു. മാഞ്ഞാലിപ്പുഴയിലൂടെ ഗോതുരിത്തിലെത്തിയ ജഡം ഇവിടെ തടയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

പിന്നീട് അഴീക്കോട് അഴിമുഖത്തിലേക്ക് ഒഴുകിയ ജഡം ബോട്ടില്‍ പിന്തുടര്‍ന്നാണ് കോട്ടപ്പുറത്ത് അടുപ്പിച്ചത്. ഇവിടെ നിന്ന് ചാലക്കുടി ഫോറസ്റ്റ് ഡിവിഷന്‍ പരിധിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു.